വാക്കുകള്‍ മാത്രം ബാക്കിയാക്കി അവന്‍ നമ്മെ വിട്ടുപോയി
Daily News
വാക്കുകള്‍ മാത്രം ബാക്കിയാക്കി അവന്‍ നമ്മെ വിട്ടുപോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th January 2016, 6:04 pm

രോഹിത്, നിങ്ങള്‍ കാള്‍ സാഗന്‍ പോലുള്ള ഒരു ശാസ്ത്ര എഴുത്തുകാരനാകാനുള്ള നിങ്ങളുടെ സ്വപ്‌നം ഉപേക്ഷിച്ച് നിങ്ങളുടെ വാക്കുകള്‍ മാത്രം ബാക്കിയാക്കി ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഞങ്ങളുടെ ഓരോ വാക്കുകളും നിങ്ങളുടെ മരണത്തിന്റെ ഭാരം ചുമക്കുന്നു. ഞങ്ങളുടെ ഓരോ കണ്ണുനീര്‍ തുള്ളികളിലും നിങ്ങളുടെ പൂവണിയാത്ത സ്വപ്‌നങ്ങളുണ്ട്. ജാതി അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സ്‌ഫോടനാത്മകമായ ശബ്ദത്തോടെ നിങ്ങള്‍ പറയാനിരുന്ന കാര്യങ്ങള്‍ ഞങ്ങള്‍പറയും.

meena-kanda-samy-on-rohith-vemula2

വിദ്യാഭ്യാസ സമ്പ്രദായം എന്ന് പറയുന്നത് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി നടത്തുന്ന ഒരു സംഗതിയാണെന്ന് തോന്നിപ്പോകും. അവര്‍ പുറത്താക്കല്‍ ഭീഷണിയും മാനനഷ്ടക്കേസുകളും ബഹിഷ്‌ക്കരണവും എല്ലാം നേരിടേണ്ടിവരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറെ യാതനകള്‍ സഹിച്ചാണ് ഉന്നതവിദ്യാഭ്യാസം എന്ന അവരുടെ അവകാശം സംവരണത്തിലൂടെ നേടിയെടുക്കുന്നത്. ഇതില്‍ തന്നെ എത്ര വിദ്യാര്‍ത്ഥികള്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഡിഗ്രിയുമായി മടങ്ങുന്നുണ്ടെന്ന കാര്യം ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല.  എത്ര പേര്‍ക്ക് പഠനം നിര്‍ത്തേണ്ടിവരുന്നു? പലരും നിത്യ വിഷാദരോഗത്തിന് അടിമപ്പെടുന്നു. എത്ര പേര്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്നു?

blankmeena-kandasamy| ഒപ്പിനിയന്‍ : മീന കന്ദസാമി |

blank
ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ വ്യക്തിഗത സംഭവമായി കാണാന്‍ സാധിക്കില്ല. അവനോ അല്ലെങ്കില്‍ അവളോ പരാജയപ്പെട്ടു എന്നത് പറയുന്നത് സമൂഹത്തിന് അപമാനമാണ്. ദു:ഖത്തോടെ മാത്രമേ രോഹിത് വെമുലയുടെ മരണത്തെ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. ജാതീയതക്കെതിരെയും വര്‍ഗീയതക്കെതിരെയും നടത്തിയ യുദ്ധത്തിന്റെ അപ്രതീക്ഷിതമായ അന്ത്യം.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരായ പുറത്താക്കല്‍ നടപടി വലതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രേരണയാലായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെ തന്റെ നിലപാടുകളെ അദ്ദേഹം മുറുകെ പിടിച്ചു.

രോഹിത്തിന്റെ മരണം പോലും നമുക്ക് കാണിച്ചു തരുന്നത് സമരോത്സുകമായ ഒരു വിദ്യാര്‍ത്ഥി തലമുറയെയാണ്. ഒരു യഥാര്‍ത്ഥ വിദ്യാഭ്യാസസമ്പ്രദായം എന്തെന്ന് നാം മനസിലാക്കേണ്ടത് ഒരു പക്ഷേ ഇതിലൂടെയായിരിക്കാം.

ഒരുദശകത്തോളം പഴക്കമുള്ള ഒരു ചരിത്രം ഉപയോഗിച്ചാണ് ഒരു വൈസ് ചാന്‍സിലര്‍ ദളിത് വിദ്യാര്‍ത്ഥികളെ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുന്നത്. വലതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രേരണയില്‍ കേന്ദ്രമന്ത്രിമാര്‍ വരെ ഉള്‍പ്പെട്ടാണ് ഈ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം എടുക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് മിനിസ്ട്രിയെ ഭരണകക്ഷികളായ രാഷ്ട്രീയശക്തികള്‍ പാവകളാക്കുകയാണ്. സാമൂഹിക നിസ്സംഗതയുടെ ദാരുണമായ അന്ത്യമെന്നേ ഇതിനെ പറയാന്‍ സാധിക്കുകയുള്ളൂ.

ജാതി വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതായിരുന്നു അഞ്ച് ദളിത് വിദ്യാര്‍ത്ഥികളുടെ പുറത്താക്കല്‍ നടപടി. എന്നാല്‍ ദളിത് ബഹുജന വിദ്യാര്‍ത്ഥിസമൂഹത്തിന് ലഭിക്കുന്ന പിന്തുണ തന്നെയാണ് ഇപ്പോള്‍ കാണുന്ന സമരം വിളിച്ചോതുന്നത്.

വിദ്യാര്‍ത്ഥികളെ പുറത്താക്കിയ പ്രവൃത്തി യഥാര്‍ത്ഥത്തില്‍ ദാരുണമായ ഓര്‍മ്മപ്പെടുത്തലാണ്. ജാതിവ്യവസ്ഥയില്‍ നിന്നും പിന്നോക്ക ജാതിക്കാരെ പുറത്താക്കുക എന്ന് മനുസ്മൃതിയില്‍ പറയുന്നതുപോലെ ജാതിശുദ്ധീകരണത്തിന്റെ അകമ്പടിയോടെയാണ് ഇവിടെ പല ശിക്ഷകളും വിധിക്കുന്നതുപോലും.

അകറ്റിനിര്‍ത്തുമെന്ന ഭയത്താല്‍ പലതും മറച്ചുവെയ്ക്കാന്‍ നിര്‍ബന്ധിതരാകുന്ന, പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ പിടിക്കപ്പെടുമ്പോള്‍, പുരാണ കഥാപാത്രമായ കര്‍ണനെ പോലെ, വിനാശകരമായ പരാജയത്തിന്റെ ശാപവാക്കുകളാല്‍ ശിക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതെല്ലാം ഭേദിച്ച് തങ്ങളുടെ അവകാശങ്ങളാല്‍, എല്ലാവരും കാണ്‍കെ സ്വത്വം തുറന്നുപറഞ്ഞ് ഉയര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളോ, ഏകലവ്യനെ കുറിച്ചുള്ള പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ്. ജീവന്‍ ശേഷിച്ചിരിക്കുന്നുണ്ട്; എന്നാല്‍ സ്വന്തം കല അഭ്യസിക്കാന്‍ കഴിയുന്നില്ല.

rohit

വിദ്യാഭ്യാസ സമ്പ്രദായം എന്ന് പറയുന്നത് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി നടത്തുന്ന ഒരു സംഗതിയാണെന്ന് തോന്നിപ്പോകും. അവര്‍ പുറത്താക്കല്‍ ഭീഷണിയും മാനനഷ്ടക്കേസുകളും ബഹിഷ്‌ക്കരണവും എല്ലാം നേരിടേണ്ടിവരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പിന്നോക്കവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏറെ യാതനകള്‍ സഹിച്ചാണ് ഉന്നതവിദ്യാഭ്യാസം എന്ന അവരുടെ അവകാശം സംവരണത്തിലൂടെ നേടിയെടുക്കുന്നത്. ഇതില്‍ തന്നെ എത്ര വിദ്യാര്‍ത്ഥികള്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഡിഗ്രിയുമായി മടങ്ങുന്നുണ്ടെന്ന കാര്യം ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല.  എത്ര പേര്‍ക്ക് പഠനം നിര്‍ത്തേണ്ടിവരുന്നു? പലരും നിത്യ വിഷാദരോഗത്തിന് അടിമപ്പെടുന്നു. എത്ര പേര്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്നു?

അവനെപ്പോലുള്ള ഒരു വിദ്യാര്‍ത്ഥി

രോഹിത് വെമുലയപ്പോലുള്ള ഒരു ദളിത് വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ ഗവേഷണത്തിനായി എത്തുന്നത് ആദ്യ ദിനം തൊട്ട് തന്നെ തങ്ങളെ തകര്‍ക്കാന്‍ വരുന്ന കടുത്ത ജാതി വിവേചനത്തിനെതിരായ ബുദ്ധിപരവും സ്ഥിരോത്സാഹപരവും നിരന്തരവുമായ പോരാട്ടത്തിന്റെ തെളിവാണ്.

ജാതി നിബിഡമായ പാഠ പുസ്തകങ്ങള്‍, ഒറ്റപ്പെടുത്തുന്ന കലാലയന്തരീക്ഷം, മേല്‍ജാതിയില്‍ അഭിരമിക്കുന്ന സഹപാഠികള്‍, ദളിതരെ അവരുടെ നിര്‍ഭാഗ്യങ്ങളെ പഴിക്കുകയും അവരുടെ പരാജയം പ്രവചിക്കുകയും ചെയ്യുന്ന അധ്യാപകര്‍; ഇതൊക്കെയാണ് ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് മറികടക്കേണ്ടിവരുന്ന അസാധ്യമായ വെല്ലുവിളികള്‍.

ബൗദ്ധികാധിപത്യത്തില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന, അക്കാദമിക രംഗത്തെല്ലാം അവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ജാതിബോധത്തിന് ജീവനുകളെ കൊന്നൊടുക്കാനുള്ള ശക്തിയുണ്ട്. പ്രതിരോധത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഇടമാകേണ്ട ക്ലാസ് മുറികള്‍ അറിവ് കുത്തകയാക്കിയ, അത് അതേപടി നിലനിര്‍ത്താനാഗ്രഹിക്കുന്ന പൂണൂലുകള്‍ പ്രയോഗിക്കുന്ന നിരന്തര ജാത്യാധികാരങ്ങളുടെ വേദിയായി മാറുന്നു.

രോഹിത് വെമുലയപ്പോലുള്ള ഒരു ദളിത് വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ ഗവേഷണത്തിനായി എത്തുന്നത് ആദ്യ ദിനം തൊട്ട് തന്നെ തങ്ങളെ തകര്‍ക്കാന്‍ വരുന്ന കടുത്ത ജാതി വിവേചനത്തിനെതിരായ ബുദ്ധിപരവും സ്ഥിരോത്സാഹപരവും നിരന്തരവുമായ പോരാട്ടത്തിന്റെ തെളിവാണ്. ജാതി നിബിഡമായ പാഠ പുസ്തകങ്ങള്‍, ഒറ്റപ്പെടുത്തുന്ന കലാലയന്തരീക്ഷം, മേല്‍ജാതിയില്‍ അഭിരമിക്കുന്ന സഹപാഠികള്‍, ദളിതരെ അവരുടെ നിര്‍ഭാഗ്യങ്ങളെ പഴിക്കുകയും അവരുടെ പരാജയം പ്രവചിക്കുകയും ചെയ്യുന്ന അധ്യാപകര്‍; ഇതൊക്കെയാണ് ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് മറികടക്കേണ്ടിവരുന്ന അസാധ്യമായ വെല്ലുവിളികള്‍.

rohith3
അകറ്റിനിര്‍ത്തുമെന്ന ഭയത്താല്‍ പലതും മറച്ചുവെയ്ക്കാന്‍ നിര്‍ബന്ധിതരാകുന്ന, പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ പിടിക്കപ്പെടുമ്പോള്‍, പുരാണ കഥാപാത്രമായ കര്‍ണനെ പോലെ, വിനാശകരമായ പരാജയത്തിന്റെ ശാപവാക്കുകളാല്‍ ശിക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതെല്ലാം ഭേദിച്ച് തങ്ങളുടെ അവകാശങ്ങളാല്‍, എല്ലാവരും കാണ്‍കെ സ്വത്വം തുറന്നുപറഞ്ഞ് ഉയര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളോ, ഏകലവ്യനെ കുറിച്ചുള്ള പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുകയാണ്. ജീവന്‍ ശേഷിച്ചിരിക്കുന്നുണ്ട്; എന്നാല്‍ സ്വന്തം കല അഭ്യസിക്കാന്‍ കഴിയുന്നില്ല.

ഈ ജാതി ഇടനാഴിയില്‍ ഇത് വിദ്യാര്‍ത്ഥികളുടെ മാത്രം വിധിയല്ല, മറിച്ച് ദളിത്-ബഹുജന്‍ അദ്ധ്യാപകരും ബഹിഷ്‌കരണത്തെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്്യൂട്ട് ഓഫ് ടെക്‌നോളജയില്‍ (ഐ.ഐ.ടി) എന്റെ അമ്മയുടെ പോരാട്ടത്തെ അത്ഭുതത്തോടെ നിരീക്ഷിച്ചതുപോലെ അങ്ങേയറ്റം ചിന്നിച്ചിതറിപ്പോകുന്ന ഓരോ സ്ത്രീയെയും നിസ്സഹായതയോടെ ഞാന്‍ നിരീക്ഷിച്ചുപോരുന്നു.

നമ്മുടെ ഐ.ഐ.ടികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിലുമുള്ള പട്ടിക ജാതി/പട്ടികവര്‍ഗ ഫാക്കല്‍റ്റികളുടെ വന്‍കുറവ് ജാതി വിവേചനത്തെ ഉച്ചസ്ഥായിയിലാക്കുന്നുണ്ട്. കാരണം ഇതേ പശ്ചാത്തലത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒന്ന് കേള്‍ക്കാനോ, അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കാനോ ആരും ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ശിക്ഷനടപ്പാക്കുന്ന സൈനികവിഭാഗത്തെ ഓര്‍മ്മിപ്പിക്കുന്ന വിധം വൈരം സൂക്ഷിക്കുന്ന ബ്രാഹ്മണ പ്രൊഫസര്‍മാര്‍ ഉള്‍പ്പെട്ട ഒരു ഇന്റര്‍വ്യൂ പാനലിനു മുമ്പില്‍, എങ്ങനെയാണ് ഒരു വിദ്യാര്‍ത്ഥിക്ക് സ്വന്തം കഴിവുകള്‍ തെളിയിക്കാനാവുക? ഈ പ്രൊഫസര്‍മാര്‍ ഒരുവശത്ത് ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ആഗ്രഗണ്യന്മാരായിരിക്കും, അതേസമയം മറുവശത്ത് ജാതീയ മുന്‍വിധികളെ ഊട്ടിവളര്‍ത്തുന്നവരുമായിരിക്കും. ഇവര്‍ അക്കാദമിക് മേഖലകളില്‍ ജാതി ഭീകരവാദമെന്ന പ്രശ്‌നത്തിന്റെ ഒരുവശത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. എന്നാല്‍ ഇവര്‍ എ.ബി.വി.പി പോലുള്ള വലതുപക്ഷ രാഷ്ട്രീയ വിദ്യാര്‍ഥി വിഭാഗങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ അത് വിനാശകരമായി മാറുന്നു.

ആധുനിക കൊലപാതക നിലങ്ങളായി നമ്മുടെ സര്‍വ്വകലാശാലകള്‍ മാറിയിരിക്കുകയാണ്. മറ്റെല്ലാ യുദ്ധനിലങ്ങളെയും പോലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌പെഷലൈസ് ചെയ്യുന്നത് ജാതിവിവേചനത്തിന് അപ്പുറമുള്ള കാര്യങ്ങളിലാണ്. വനിതാ വിദ്യാര്‍ത്ഥികള്‍ക്കും വനിതാ ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇടം. കഥകള്‍ കുഴിച്ചുമൂടപ്പെടുകയാണ്. പ്രതിരോധിക്കുന്ന ഇരകളെ, ഭീഷണിപ്പെടുത്തി/നിര്‍ബന്ധത്തിലൂടെ ലൈംഗികതയ്ക്കുപയോഗിക്കുന്നത് ചെറുക്കുന്നവരെ, അതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നവരെയൊക്കെ വ്യക്തിഹത്യ ചെയ്യുന്ന കഥകള്‍. ജാതി ഒരു കൊലയാളിയാണെന്ന സത്യത്തെ മൂടി നില്‍ക്കുന്ന നിശബ്ദതയെ രോഹിത്തിന്റെ ആത്മഹത്യ തകര്‍ത്തതുപോലെ ഈ ദന്തഗോപുരങ്ങളില്‍ നിന്നും ചാടിമരിക്കുന്ന സ്ത്രീകളുടെ കഥകള്‍ നമ്മളൊരിക്കല്‍ കേള്‍ക്കും.

ശിക്ഷനടപ്പാക്കുന്ന സൈനികവിഭാഗത്തെ ഓര്‍മ്മിപ്പിക്കുന്ന വിധം വൈരം സൂക്ഷിക്കുന്ന ബ്രാഹ്മണ പ്രൊഫസര്‍മാര്‍ ഉള്‍പ്പെട്ട ഒരു ഇന്റര്‍വ്യൂ പാനലിനു മുമ്പില്‍, എങ്ങനെയാണ് ഒരു വിദ്യാര്‍ത്ഥിക്ക് സ്വന്തം കഴിവുകള്‍ തെളിയിക്കാനാവുക? ഈ പ്രൊഫസര്‍മാര്‍ ഒരുവശത്ത് ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ആഗ്രഗണ്യന്മാരായിരിക്കും, അതേസമയം മറുവശത്ത് ജാതീയ മുന്‍വിധികളെ ഊട്ടിവളര്‍ത്തുന്നവരുമായിരിക്കും. ഇവര്‍ അക്കാദമിക് മേഖലകളില്‍ ജാതി ഭീകരവാദമെന്ന പ്രശ്‌നത്തിന്റെ ഒരുവശത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ. എന്നാല്‍ ഇവര്‍ എ.ബി.വി.പി പോലുള്ള വലതുപക്ഷ രാഷ്ട്രീയ വിദ്യാര്‍ഥി വിഭാഗങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കുമ്പോള്‍ അത് വിനാശകരമായി മാറുന്നു.

Rohith-Vemula-4

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ നമ്മള്‍ കാണുന്നത് ജാതി മേധാവിത്വത്തിന്റെയും രാഷ്ട്രീയ കൂട്ടിക്കൊടുപ്പിന്റെയും സംയോജനമാണ്. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതാണ് ഭരണകൂട ആയുധത്തിന്റെ പ്രത്യേകിച്ച് പോലീസിന്റെ ജോലിയെന്നത് കാമ്പസുകളിലെ അടിച്ചമര്‍ത്തുന്നതിന്റെ ക്ലാസിക്കല്‍ പതിപ്പായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതുമാണ്. മദ്രാസ് ഐ.ഐ.ടിയിലെ അംബേദ്ക്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ അംഗീകാരം എടുത്തുകളഞ്ഞ സംഭവം മുതല്‍ ഈ ദിവസങ്ങളിലത്രയും കാമ്പസിലെമ്പാടും അതിന്റെ ഗേറ്റില്‍ സംരക്ഷണത്തിനായി പോലീസ് നിലയുറപ്പിക്കുന്ന സംഭവമുണ്ടായി. കാമ്പസ് പിടിച്ചടക്കിയ പ്രതീതി. (പിന്നീട് ഈ തീരുമാനം പിന്‍വലിക്കപ്പെട്ടു.)  ഇപ്പോള്‍ അതേ തരത്തിലുള്ള സായുധധാരികളായ പോലീസിന്റെ വിന്യാസം ഹൈദരാബാദ് സര്‍വ്വകലാശാലയിലും കാണാന്‍ കഴിയും. അപ്പോള്‍ അവിടെ 144-ാം വകുപ്പ് പ്രകാരം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

നമ്മള്‍ കാത്തുസൂക്ഷിക്കേണ്ട പ്രതിജ്ഞ

രോഹിത് , നിങ്ങള്‍ കാള്‍ സാഗന്‍ പോലുള്ള ഒരു ശാസ്ത്ര എഴുത്തുകാരനാകാനുള്ള നിങ്ങളുടെ സ്വപ്‌നം ഉപേക്ഷിച്ച് നിങ്ങളുടെ വാക്കുകള്‍ മാത്രം ബാക്കിയാക്കി ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഞങ്ങളുടെ ഓരോ വാക്കുകളും നിങ്ങളുടെ മരണത്തിന്റെ ഭാരം ചുമക്കുന്നു. ഞങ്ങളുടെ ഓരോ കണ്ണുനീര്‍ തുള്ളികളിലും നിങ്ങളുടെ പൂവണിയാത്ത സ്വപ്‌നങ്ങളുണ്ട്. ജാതി അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സ്‌ഫോടനാത്മകമായ ശബ്ദത്തോടെ നിങ്ങള്‍ പറയാനിരുന്ന കാര്യങ്ങള്‍ ഞങ്ങള്‍പറയും. ഈ രാജ്യത്തെ ഓരോ സര്‍വകലാശാലയിലും ഓരോ കോളേജിലും ഓരോ സ്‌കൂളുകല്‍ും ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നിങ്ങളുടെ ആത്മാവിനെ ആവാഹിച്ചുകൊണ്ടായിരിക്കും.

പോകുന്ന വഴികളിലെല്ലാം നമ്മള്‍ നേരിടേണ്ട ഭീകര സത്വമാണ് ജാതീയതയെന്ന അംബേദ്കര്‍ പറയുന്നു. ജീവിത വഴികളിലെ ഒരോ തിരിവുകളിലും അത് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് നമ്മുടെ ഭൗതിക സാന്നിധ്യം ജാതി വിരുദ്ധ സന്ദേശങ്ങള്‍ പൊതിഞ്ഞായിരിക്കണം. നികൃഷ്ടരായ ജാതി ശക്തികള്‍ അക്കാദമിക രംഗത്ത് ദലിതനെയും ശൂദ്രനെയും ആദിവാസിയെയും സ്ത്രീയെയും നേരിടാനാവാതെ ഭയപ്പെട്ട് പിന്‍വാങ്ങണം. തങ്ങളെ അവസാനിപ്പിക്കാന്‍ നിര്‍മിച്ചെടുത്ത വ്യവസ്ഥയെ തകര്‍ക്കാന്‍ വന്നതാണെന്ന് അവരെ ബോധ്യപ്പെടുത്തണം, തങ്ങളുടെ സ്വപ്‌നങ്ങളെ തട്ടിത്തെറിപ്പിച്ചവര്‍ക്ക് പേടി സ്വപ്‌നമായി.

വേദ പുസ്തകങ്ങളെ കേട്ടതിന്റെ പേരില്‍ ശൂദ്രരുടെ ചെവിയില്‍ ലോഹം ഉരുക്കി ഒഴിക്കുന്ന, അക്ഷരങ്ങള്‍ ചൊല്ലിയതിന്റെ പേരില്‍ നാവരിയുന്ന ആ വേദകാലഘട്ടം കഴിഞ്ഞെന്ന് അവരെ ബോധ്യപ്പെടുത്തണം. ഈ കോട്ട കൊത്തളങ്ങളില്‍ നമ്മളെത്തിയത് പഠിക്കാനും സമരം ചെയ്യാനും സംഘടിക്കാനുമാണെന്ന് അവര്‍ക്ക് മനസിലാകണം; നമ്മള്‍ ഇവിടെ വന്നത് മരിക്കാനല്ലെന്നും. ഞങ്ങളിവിടെ പഠിക്കാനാണ് വന്നത്. ഞങ്ങളിവിടെ പഠിക്കാനാണ് വന്നത്. എന്നാല്‍ ജാതി ഭീകര്‍ക്കും അവരുടെ ശിങ്കിടികള്‍ക്കും മറക്കാന്‍ പാടില്ലാത്ത ചില പാഠങ്ങള്‍ നല്‍കാന്‍ കൂടിയാണ് നമ്മളിവിടെ എത്തിയതെന്ന് നമുക്ക് ബോധ്യപ്പെടുത്തണം.

കടപ്പാട് : ദി ഹിന്ദു