വാഷിംഗ്ടണ്‍: നിലപാടുകള്‍ ഉറക്കെ പറയുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ്. സ്ത്രീകളുടെ ഒരു പ്രധാന അസ്വസ്ഥതയെപ്പറ്റി മീന ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
താന്‍ ഏറ്റവുമധികം വെറുക്കുന്ന കാര്യമാണ് ബ്രാ ധരിക്കല്‍ എന്നാണ് മീന ട്വിറ്ററിലെഴുതിയത്. നിരവധി പേരാണ് മീനയുടെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയത്.
‘ബ്രാ ധരിക്കുന്നത് ഞാന്‍ ഏറ്റവുമധികം വെറുക്കുന്നു. സൂം മീറ്റുകള്‍ക്കിടയില്‍ ഒരു അഞ്ച് മിനിറ്റ് സാവകാശം കിട്ടിയാല്‍ ആ ഭീകരനില്‍ നിന്ന് പുറത്തുവരാനാണ് ഞാന്‍ ശ്രമിക്കും’, മീന ട്വിറ്ററിലെഴുതി.
മീനയുടെ ട്വീറ്റ് വൈറലായതോടെ നിരവധി സ്ത്രീകള്‍ തങ്ങള്‍ക്കും സമാനരീതിയിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
നേരത്തെയും തന്റെ നിലപാടുകള്‍ മീന തുറന്നെഴുതിയിരുന്നു. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും ഹിന്ദു തീവ്രവാദത്തെ എതിര്‍ത്തും മീന നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.
I hate bras so much now I don’t care if I have 5 mins between zooms I am taking that monster off
കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ തനിക്കെതിരെ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട സംഭവത്തിലും മീന ഹാരിസ് പ്രതികരിച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ കത്തിക്കുന്നവരെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചുപോയെന്നാണ് മീന ഹാരിസ് പ്രതികരിച്ചത്.
കര്‍ഷക സമരത്തിന് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് തുടങ്ങിയവര്‍ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയായിരുന്നു മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റദ്ദ് ചെയ്തതുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെയും അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ അവര്‍ ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണെന്നാണ് മീന ആദ്യം കര്‍ഷകസമരത്തില്‍ പ്രതികരിച്ചുകൊണ്ട് മീന ആദ്യം ട്വീറ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക