പാലക്കാട്: സിനിമാ – സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി.കെ ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, നന്ദനം തുടങ്ങി 200ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം 25ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
1976 ല്‍ റിലീസായ മണിമുഴക്കം എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് മീന ഗണേഷ് സിനിമയിലെത്തുന്നത്. 1991ല്‍ ഇറങ്ങിയ മുഖചിത്രം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് നടി സിനിമയില്‍ സജീവമായത്.
Content Highlight: Meena Ganesh Passed Away