സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീന. ബാല താരമായി സിനിമയിലേക്കെത്തിയ താരമാണ് മീന. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താൻ സിനിമ ഇൻഡസ്‌ട്രിയിലെ നടന്മാരെയെല്ലാം സാറ് എന്നാണ് വിളിച്ചിരുന്നതെന്ന് മീന.
എന്നാൽ മലയാളത്തിലുള്ള നടൻമാർ സാർ എന്ന് വിളിക്കരുതെന്ന് പറഞ്ഞെന്നും മീന പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം തങ്ങളെ മമ്മൂക്കയെന്നും ലാലേട്ടനെന്നും വിളിച്ചാൽ മതിയെന്ന് പറഞ്ഞെന്ന് മീന പറയുന്നുണ്ട്. ആദ്യം തനിക്ക് അത് ശീലമില്ലായിരുന്നെന്നും പിന്നെ അത് ശീലമായെന്നും മീന കൂട്ടിച്ചേർത്തു.
‘ഞാൻ എല്ലാവരെയും സാർ എന്നാണ് വിളിച്ചിരുന്നത്. ഞാൻ തമിഴിൽ ആണെങ്കിലും തെലുങ്കിൽ ആണെങ്കിലും എല്ലാവരെയും സാർ എന്നാണ് വിളിക്കാറുള്ളത്. പക്ഷേ മലയാളത്തിൽ മാത്രമാണ് അങ്ങനെ വിളിക്കരുതെന്ന് പറയുന്നത്. ലാലേട്ടനായാലും മമ്മൂക്കയായാലും അവരെ അങ്ങനെ വിളിക്കരുത് എന്നാണ് പറയുക. സാർ എന്ന് വിളിക്കരുത് മമ്മൂക്ക എന്ന് വിളിക്കൂ, ലാലേട്ടൻ എന്ന് വിളിക്കൂ എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്.
ആദ്യം എനിക്കത് ശീലമില്ലായിരുന്നു. കാരണം ഞാൻ അങ്ങനെ വിളിച്ചിട്ട് ഇല്ലായിരുന്നു. ആദ്യം എനിക്കത് ഭയങ്കര അൺ കംഫർട്ടബിൾ ആയിരുന്നു. ആദ്യം ഞാൻ സാർ എന്ന് വിളിക്കും. അപ്പോൾ സാർ എന്ന് വിളിക്കരുത് എന്ന് അവർ പറയും. സോറി ലാലേട്ടാ, സോറി മമ്മൂക്ക എന്നൊക്കെ പറയും. പിന്നെ അത് ഹാബിറ്റായി മാറി,’ മീന പറഞ്ഞു.
തനിക്ക് റിയൽ ലൈഫിൽ ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ചും എന്നാൽ സിനിമയിൽ കിട്ടിയ അനുഗ്രഹത്തെക്കുറിച്ചും മീന അഭിമുഖത്തിൽ പറയുന്നുണ്ട്. ‘എനിക്ക് പലതും റിയൽ ലൈഫിൽ കിട്ടിയിട്ടില്ല. പക്ഷേ കിട്ടിയ പോലെ സിനിമയിൽ കിട്ടിയിട്ടുണ്ട്. എനിക്ക് കിട്ടിയ ഭാഗ്യങ്ങൾ എല്ലാവർക്കും കിട്ടില്ല. എന്നെ സഹായിക്കാൻ ഒരുപാട് പേര് ഉണ്ടാവും.
എന്നെ സഹായിക്കാൻ വേണ്ടിയിട്ട് എന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി എന്റെ ചുറ്റും ഒരുപാട് പേരുണ്ട്. ചില സമയം ഞാൻ വെറുതെ നിന്നാൽ മതി, ഒരാൾ മുടി നോക്കുന്നു, മറ്റൊരാൾ ഡ്രസ്സ് ചെയ്യുന്നു,വേറൊരാൾ ഷൂ നോക്കുന്നു. ആളുകൾ എന്റെ ചുറ്റും എന്റെ കാര്യങ്ങൾ ചെയ്യാൻ വേണ്ടി നിൽക്കുകയാണ്. അത് ശരിക്കും പറഞ്ഞാലും അനുഗ്രഹമാണ്. ഞാനൊന്നും ചെയ്യണ്ട ചുമ്മാ നിന്നാൽ മതി. അത് എല്ലാവർക്കും കിട്ടില്ലല്ലോ,’ മീന പറയുന്നു.
Content Highlight: Meena about the name she call the actors