ബാലതാരമായി ഇന്ത്യൻ സിനിമാ ഇൻഡസ്ട്രയിലേക്ക് കടന്നുവന്ന നടിയാണ് മീന. 1982ൽ ‘നെഞ്ചങ്ങൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് താരത്തിന്റെ രംഗപ്രവേശനം. പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായും പിന്നീട് നടിയായും അമ്മയായും താരം അഭിനയിച്ചു.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി നിരവധി ഭാഷയിൽ മീന തന്റേതായൊരിടം സൃഷ്ടിച്ചു. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നടിയായി താരം മലയാളത്തിലും ഇടംപിടിച്ചു. വർണപ്പകിട്ട്, കുസൃതികുറുപ്പ്, ഫ്രണ്ട്‌സ്, ഒളിമ്പിയൻ അന്തോണി ആദം, ഡ്രീംസ്, ദൃശ്യം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു.
റിയൽ ലൈഫിൽ കിട്ടാത്ത പലതും സിനിമയിലൂടെയാണ് ലഭിക്കുന്നതെന്ന് മീന. തനിക്ക് കോളേജ് ലൈഫ് കിട്ടിയിട്ടില്ലെന്നും അതിൽ ഒരുപാട് സങ്കടമുണ്ടെന്നും കൗമുദി മൂവീസിനോട് പറഞ്ഞു. തനിക്ക് കിട്ടിയ ഭാഗ്യം എല്ലാവർക്കും കിട്ടിയിട്ടില്ലെന്ന് തന്നെ സഹായിക്കാൻ ഒരുപാട് പേർ ഉണ്ടാവുമെന്നും മീന കൂട്ടിച്ചേർത്തു.
തന്റെ ഓരോ കാര്യവും ചെയ്യാൻ നിരവധി ആളുകളാണെന്നും മീന പറയുന്നുണ്ട്. മേക്കപ്പ്, മുടി, ഡ്രസ്സ്, ഷൂ തുടങ്ങി തന്റെ ഓരോ കാര്യങ്ങളും ചെയ്യാൻ ചുറ്റും ആളുകൾ ഉണ്ടാവുമെന്നും അത് ഒരു ഭാഗ്യമാണെന്നും മീന കൂട്ടിച്ചേർത്തു.
‘എനിക്ക് പലതും റിയൽ ലൈഫിൽ കിട്ടിയിട്ടില്ല. പക്ഷേ കിട്ടിയ പോലെ സിനിമയിൽ കിട്ടിയിട്ടുണ്ട്. എനിക്ക് കിട്ടിയ ഭാഗ്യങ്ങൾ എല്ലാവർക്കും കിട്ടില്ല. എന്നെ സഹായിക്കാൻ ഒരുപാട് പേര് ഉണ്ടാവും. എന്നെ സഹായിക്കാൻ വേണ്ടിയിട്ട് എന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി എന്റെ ചുറ്റും ഒരുപാട് പേരുണ്ട്. ചില സമയം ഞാൻ വെറുതെ നിന്നാൽ മതി, ഒരാൾ മുടി നോക്കുന്നു, മേക്കപ്പ് ചെയ്യുന്നു, മറ്റൊരാൾ ഡ്രസ്സ് ചെയ്യുന്നു,വേറൊരാൾ ഷൂ നോക്കുന്നു. ആളുകൾ എന്റെ ചുറ്റും എന്റെ കാര്യങ്ങൾ ചെയ്യാൻ വേണ്ടി നിൽക്കുകയാണ്. അത് ശരിക്കും പറഞ്ഞാലും അനുഗ്രഹമാണ്. ഞാനൊന്നും ചെയ്യണ്ട ചുമ്മാ നിന്നാൽ മതി. അത് എല്ലാവർക്കും കിട്ടില്ലല്ലോ,’ മീന പറയുന്നു.
Content Highlight: Meena about her cinema life