| Wednesday, 3rd October 2012, 3:09 pm

ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം നീക്കരുതെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം നീക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. വില നിയന്ത്രണം നീക്കുന്നത് ജീവന്‍രക്ഷാ മരുന്നുകളുടെ വില വര്‍ധനയ്ക്ക് കാരണമാകുമെന്ന് ജി.എസ് സിങ്‌വി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.[]

അവശ്യ മരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി ഏഴു ദിവസം സമയം അനുവദിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണിത്.

ഒരുകൂട്ടം പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ താമസം നേരിട്ടാല്‍ കോടതിക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്ന് ബെഞ്ച് വ്യക്തമാക്കി.

മരുന്നുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മരുന്നുകളുടെ വില വളരെ ഉയര്‍ന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഒന്‍പതിന് വീണ്ടും പരിഗണിക്കും.

We use cookies to give you the best possible experience. Learn more