[]തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാര പരിശോധനക്ക് പുതിയ സാമ്പിളുകള്‍ സ്വീകരിക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദ്ദേശം.
ഡ്രഗ്‌സ് അനലറ്റിക്കല്‍ ലാബില്‍ പരിശോധന നടക്കാതെ മരുന്നുകള്‍ കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്നാണ് പുതിയ സാമ്പിളുകള്‍ സ്വീകരിക്കേണ്ടെന്ന തീരുമാനം.
മരുന്നുകളുടെ പരിശോധന ഫലം പുറത്തുവരാന്‍ ആറു മാസം മുതല്‍ ഒന്നര വര്‍ഷത്തോളം കാലതാമസം നേരിടാറുണ്ട്. തിരുവനന്തപുരത്തെ ലാബില്‍ ഒരു മാസം 12 മുതല്‍ 16 വരെ സാമ്പിളുകളാണ് പരിശോധിക്കുന്നത്.
നിലവില്‍ പരിശോധനക്കായി കെട്ടിക്കിടക്കുന്ന മരുന്നുകളുടെ ഫലം പുറത്തുവിടണമെങ്കില്‍ തന്നെ വര്‍ഷങ്ങള്‍ വേണ്ടിവരും.
ഗുണനിലവാരമില്ലാത്ത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഒരു രോഗി മരണപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആ മരുന്ന് വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.