| Monday, 21st April 2014, 4:06 pm

മരുന്ന് പരീക്ഷണം: ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: 2005 മുതല്‍ 2012 വരെയുള്ള മരുന്നുപരീഷണങ്ങള്‍ക്ക് ഇരകളായ രോഗികള്‍ക്ക് ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി.  മരുന്നുപരീക്ഷണത്തിന് ഇരകളായ 502 രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്‌പോണ്‍സര്‍മാരില്‍ നിന്നും പണത്തിന് കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ തന്നെ പണം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പുതിയ രാസഘടനയുള്ള മരുന്നിന് അനുമതി നല്‍കുമ്പോള്‍ കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മരിച്ചവര്‍ക്കു മാത്രല്ല മഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിയുടെ പുതിയ നിര്‍ദേശം.

2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 2,644 രോഗികള്‍ രാജ്യത്ത് മരുന്ന് പരീക്ഷണത്തിന് ഇരയായി മരിച്ചതായും 11,972 പേര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടായതായും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 57,303 പേരെ മരുന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more