| Monday, 24th July 2017, 4:41 pm

കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നിഷേധിച്ചു; നഷ്ടമാകുന്നത് ആയിരത്തോളം സീറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നിഷേധിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് പ്രവേശനാനുമതി നിഷേധിച്ചത്. ഇതോടെ കേരളത്തിന് നഷ്ടമാവുക ആയിരം സീറ്റുകളാണ്.

അടിസ്ഥാന സൗകര്യം വിലയിരുത്തിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോഴ വിവാദത്തില്‍പ്പെട്ട വര്‍ക്കല എസ് ആര്‍ കോളേജ് അടക്കമുള്ളവയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.

കല്‍പറ്റയിലെ ഡി.എം.വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തൊടുപുഴ അല്‍ അഷര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കേരള മെഡിക്കല്‍ കോളജ് എന്നീ സ്ഥാപനങ്ങളിലെ അടുത്ത രണ്ട് അധ്യയനവര്‍ഷങ്ങളിലേക്കുള്ള പ്രവേശനത്തിന് അനുമതി നിഷേധിച്ചത്.


Also read ദിലീപിന്റെ അറസ്റ്റ്; പി.സി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ്; വിരട്ടാന്‍ നോക്കേണ്ടെന്ന് പി.സി


150 സീറ്റുകള്‍ വീതമാണ് ഈ കോളേജുകളിലുള്ളത്. സുപ്രീംകോടതി ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ഇവയ്ക്ക് പുറമേ, അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, അടൂരിലെ മൗണ്ട് സിയോണ്‍ എന്നീ മെഡിക്കല്‍ കോളേജുകള്‍ക്ക് കഴിഞ്ഞ വര്‍ഷം അധികമായി അനുവദിച്ച സീറ്റുകളില്‍ ഈ വര്‍ഷം പ്രവേശനത്തിന് അനുമതി നിഷേധിച്ചു.

We use cookies to give you the best possible experience. Learn more