Kerala News
മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 07, 06:19 am
Friday, 7th January 2022, 11:49 am

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് നാരായണിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തേഞ്ഞിപ്പാലം സ്വദേശിയാണ് മരിച്ച ആദര്‍ശ്. അപകടമാണോ ആത്മഹത്യയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്നും കോളേജിലെത്തിയത്.

ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ വ്യക്തമാക്കി.