സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പി.ജി. സീറ്റിന്റെ ഫീസ് കൂട്ടി
Kerala
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പി.ജി. സീറ്റിന്റെ ഫീസ് കൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th May 2017, 9:11 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പി.ജി. സീറ്റിന്റെ ഫീസ് വര്‍ധിപ്പിച്ചു. എല്ലാ സീറ്റുകള്‍ക്കും 14 ലക്ഷം രൂപയായാണ് ഫീസ് വര്‍ധിപ്പിച്ചത്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ഫീസ് വര്‍ധിപ്പിച്ചത്.


Also read ‘കളി മറന്ന സഞ്ജു’; വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ അലസനായി താരം പുറത്ത്; വീഡിയോ


കഴിഞ്ഞ ദിവസം നാലു ക്രിസ്ത്യന്‍ മാനേജുമെന്റുകളിലെ ഫീസ് വര്‍ധിപ്പിച്ച് നല്‍കിയിരുന്നു. ഇതിന് സമാനമായാണ് ഫീസ് വര്‍ധനയുണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ഏകീകൃത ഫീസ് നിലവില്‍ വന്നു.

പി.ജി ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 14 ലക്ഷം രൂപയും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 8.5ലക്ഷവുമായാണ് വര്‍ധന. മാനേജുമെന്റുകളുമായ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വര്‍ധന.


Dont miss ‘രക്തം ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം’; ഒടുവില്‍ ആ വെള്ളച്ചാട്ടത്തിലെ ‘രക്ത’ത്തിനു പിന്നിലെ രഹസ്യം ലോകത്തിനു മുന്നില്‍ 


ഫീസ് ഏകീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശെലജയെ ഇന്ന് വിദ്യാര്‍ഥി സംഘനകള്‍ കരിങ്കൊടി കാണിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഫീസ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.