എറണാകുളം: എറണാകുളം അങ്കമാലിയില്‍ പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഏഴുവയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയതായി പരാതി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. രക്തപരിശേധനക്കായെത്തിയ കുട്ടിക്കാണ് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയത്.
അമ്മ ഒ.പി ടിക്കറ്റെടുക്കാന്‍ പോയ വേളയിലായിരുന്നു നഴ്‌സ് കുട്ടിക്ക് കുത്തിവെപ്പ് നല്‍കിയത്. സംഭവത്തില്‍ നഴസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് സ്ഥിരീകരിച്ചു. രക്ഷിതാവില്ലാത്ത സമയത്താണ് കുത്തിവെപ്പെടുത്തതെന്നും സൂപ്രണ്ട് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
അങ്കമാലി കൊതകുങ്ങര സ്വദേശിയാണ് കുട്ടി. പെണ്‍കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പനി ഉണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇപ്പോയില്ല. പനിയെ തുടര്‍ന്ന് രക്തപരിശോധക്കായിട്ടായിരുന്നു കുട്ടി ആശുപത്രിയില്‍ എത്തിയത്.
Content Highlights: Medical negligence in angamali hospital