പിങ്കിയുടെ വൈദ്യപരിശോധനാ ഫലത്തില്‍ വിദഗ്ധര്‍ക്ക് സംശയം
DSport
പിങ്കിയുടെ വൈദ്യപരിശോധനാ ഫലത്തില്‍ വിദഗ്ധര്‍ക്ക് സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th November 2012, 11:00 am

കൊല്‍ക്കത്ത: വൈദ്യപരിശോധനയില്‍ പുരുഷനാണെന്ന് തെളിഞ്ഞ അത്‌ലറ്റ് പിങ്കി പ്രമാണികിന്റെ കാര്യത്തില്‍ വിദഗ്ധര്‍ക്ക് ഇപ്പോഴും സംശയം.

വൈദ്യപരിശോധയില്‍ പിങ്കി പുരുഷനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് അവര്‍ക്കെതിരെ മാനഭംഗത്തിനും വഞ്ചനയ്ക്കുമെതിരെ കേസെടുത്തിരുന്നു. പരിശോധനയില്‍ പിങ്കിയില്‍ ലൈംഗിക വളര്‍ച്ച താളം തെറ്റിയ അവസ്ഥ “ഡിസോര്‍ഡര്‍ ഓഫ് സെക്ഷ്വല്‍ ഡെവലപ്‌മെന്റ്”(ഡിഎസ്ഡി) കണ്ടെത്തിയിരുന്നു.[]

ഈ അവസ്ഥയിലുള്ള ഒരാള്‍ പുരുഷനാണെന്ന് പറയാന്‍ കഴിയില്ല. ഇവര്‍ക്ക് സ്ത്രീകളുമായി ലൈംഗികബന്ധം സാധ്യമല്ല. ഇങ്ങനെയൊരാള്‍ എങ്ങനെയാണ് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുന്നതെന്നാണ് വൈദ്യരംഗത്തെ വിദഗ്ധര്‍ ചോദിക്കുന്നത്.

പിങ്കിക്കൊപ്പം താമസിച്ച അത്‌ലറ്റ് ആയ അനാമിക ആചാര്യയാണ് പിങ്കിയ്‌ക്കെതിരെ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിങ്കി പുരുഷനാണെന്നും തന്നെ മാനഭംഗം ചെയ്തുവെന്നും കാട്ടി അനാമിക പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലൈ 14ന് പിങ്കിയെ അറസ്റ്റ് ചെയ്യുകയും ലിംഗനിര്‍ണയ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു.

മധ്യദൂര ഓട്ടക്കാരിയും 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ 4400 മീ. റിലേയില്‍ സ്വര്‍ണം നേടിയ വനിതാ ടീമിലെ അംഗവുമായ പിങ്കിയെ ജൂലൈ 11ന് കോടതി ജാമ്യത്തില്‍ വിടുകയുമായിരുന്നു.