ന്യൂദല്‍ഹി: ചൈനയില്‍ കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും മുന്‍കരുതലുകള്‍ ശക്തമാക്കുന്നു. ജനങ്ങള്‍ അവശ്യ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നത തല യോഗത്തില്‍ നിലവിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് വിലയിരുത്തി. കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണോയെന്നും യോഗത്തില്‍ പരിശോധിച്ചു.
മന്ത്രിയുടെ ട്വീറ്റിന് പിന്നാലെ നീതി ആയോഗിലെ ആരോഗ്യ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. വിനോദ് കുമാര്‍ പോള്‍, പഴയതുപോലെ മാസ്‌ക് ധരിക്കുന്ന ശീലത്തിലേക്ക് മടങ്ങണമെന്ന് നിര്‍ദേശിച്ചു. കൊവിഡ് വാക്‌സിനെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തിരക്കുള്ള സ്ഥലമാണെങ്കില്‍, ഇന്‍ഡോറാണെങ്കിലും ഔട്ട്‌ഡോറാണെങ്കിലും മാസ്‌ക് ധരിക്കണം. പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വെച്ചു പുലര്‍ത്തണം. രാജ്യത്ത് ഇതുവരെ 28% പേരേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളു. ബാക്കിയെല്ലാവരും, പ്രത്യേകിച്ച് പ്രായമായവര്‍ എത്രയും വേഗം വാക്‌സിനെടുക്കണം,’ ഡോ. വിനോദ് കുമാര്‍ പോള്‍ പറഞ്ഞു.