ആലപ്പുഴ: മലേഷ്യയില്‍ തൊഴിലുടമയുടെ ക്രൂരമായ പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി എസ്. ഹരിദാസിന്റെ ചികിത്സ ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുര്‍വേദ ചികിത്സാലയം.
ഗുരുതരമായി പൊള്ളലേറ്റ ഹരിദാസിന്റെ എല്ലാ ചികിത്സാ ചിലവും സ്ഥാപനം ഏറ്റെടുക്കുമെന്ന് ഡയറക്ടര്‍ ഡോ.കെ ജ്യോതിഷ് കുമാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരിദാസിന്റെ മൂത്ത മകള്‍ ഹരിലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ ചികിത്സയ്ക്കു പോകാനാണു തീരുമാനം.
ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് ജ്യോതിഷ് ഹരിദാസിന്റെ കുടുംബത്തെ അറിയിച്ചു.
നോര്‍ക്ക ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഹരിദാസിന്റെ വീട്ടില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് നോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള അപേക്ഷ ഹരിദാസില്‍ നിന്നും പൂരിപ്പിച്ചു വാങ്ങി.