| Wednesday, 24th March 2021, 9:19 pm

കേരളത്തില്‍ തുടര്‍ഭരണം തന്നെയെന്ന് പ്രവചിച്ച് മീഡിയവണ്‍-പൊളിറ്റിക്യു മാര്‍ക്ക് സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രണ്ടാംഘട്ട അഭിപ്രായ സര്‍വ്വേയിലും കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് മീഡിയവണ്‍-പൊളിറ്റിക്യു മാര്‍ക്ക് സര്‍വേ.

140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം നടന്ന സര്‍വേയില്‍ നാല്‍പ്പത് ശതമാനം പേരാണ് എല്‍.ഡി.എഫിന് ജയം പ്രവചിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ചത് 35 ശതമാനം പേരാണ്. സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം ആളുകള്‍ ബി.ജെ.പിക്ക് സാധ്യത പ്രവചിക്കുന്നുണ്ട്.

എല്‍.ഡി.എഫിന് 73- 78 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. 60-65 സീറ്റുകള്‍ യു.ഡി.എഫും 0-2 സീറ്റുകള്‍ എന്‍.ഡി.എക്കും ലഭിക്കും. മറ്റുള്ളവര്‍ക്ക് 0-1 സീറ്റുകളും ലഭിക്കും.

വടക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന് 25-29 സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 20-23 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. എന്‍.ഡി.എയ്ക്ക് 0-1 ഉം മറ്റുപാര്‍ട്ടികള്‍ക്ക് പൂജ്യം സീറ്റുകളുമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

മധ്യകേരളത്തില്‍ എല്‍.ഡി.എഫിന് 23-27 സീറ്റും യു.ഡി.എഫിന് 18-21 സീറ്റും സര്‍വ്വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്ക് 0-1 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.

തെക്കന്‍ കേരളത്തിലെ 48 സീറ്റുകളില്‍ എല്‍.ഡി.എഫിന് 23-27 വരെ സീറ്റുകള്‍ കിട്ടുമെന്നും യു.ഡി.എഫിന് 20-23 വരെ സീറ്റുകള്‍ കിട്ടുമെന്നും സര്‍വ്വേ പറയുന്നു. എന്‍.ഡി.എക്ക് 0-1 സീറ്റാണ് അഭിപ്രായ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:Mediaone politique electionsecond edition survey

We use cookies to give you the best possible experience. Learn more