| Sunday, 12th July 2020, 4:31 pm

ഓഗ്മെന്റ് റിയാലിറ്റിയില്‍ എന്‍.ഐ.എ കാറിലെത്തിയ ശ്രീകണ്ഠന്‍ നായര്‍, ഫോര്‍മുല വണ്‍ മത്സരത്തിന് ക്ഷണിക്കപ്പെട്ട മനോരമ ഡ്രൈവര്‍; മാധ്യമങ്ങളുടെ ഓട്ടപാച്ചിലിനെ ട്രോളി ട്രോളന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ പ്രതികളുമായി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ച എന്‍.ഐ.എ സംഘത്തിനൊപ്പമുള്ള മാധ്യമങ്ങളുടെ ഓട്ടപാച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

നിരവധി ട്രോളന്മാരാണ് മാധ്യമങ്ങളുടെ ഓട്ടപ്പാച്ചിലും എന്‍.ഐ.എ സംഘത്തിന്റെ കാര്‍ പഞ്ചറായതുമെല്ലാം ട്രോളുകളാക്കി രംഗത്ത് എത്തിയത്. മനോരമ ന്യൂസിന്റെ ഡ്രൈവറെ മൈക്കിള്‍ ഷൂമാക്കറായാണ് ട്രോളന്മാര്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഫോര്‍മുല വണ്‍ റേസിംഗിന് അടുത്ത തവണ മത്സരിക്കാന്‍ ഡ്രൈവറെ നിര്‍ബന്ധിക്കുന്ന ഫെരാറിയുടെ മുതലാളിയും ട്രോളുകളില്‍ നിറയുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ കാറിലുള്ള ഓട്ടപ്പാച്ചിലിനിടെ ഹെലികോപ്റ്ററില്‍ എത്തുന്ന 24 ന്യൂസിന്റെ അരുണ്‍കുമാറും ട്രോളുകളില്‍ ഹിറ്റാണ്.

ഇതിന് പുറമെ സ്വപ്‌നയ്ക്കും ശ്രീജിത്തിനുമൊപ്പം ഓഗ്മെന്റ് റിയാലിറ്റിയിലൂടെ എന്‍.ഐ.എ വണ്ടിയില്‍ സഞ്ചരിക്കുന്ന 24 ന്യൂസിലെ ശ്രീകണ്ഠന്‍ നായരും ഡോ. അരുണ്‍ കുമാറിന്റെയും ട്രോളുകള്‍ ഉണ്ട്.

പ്രതികളെ നിലവില്‍ കൊച്ചിയില്‍ എത്തിച്ചിരിക്കുകയാണ്. എ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കൊണ്ടു വന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സ്വപ്നയെയും സന്ദീപിനെയും കൊണ്ട് സംഘം കേരളത്തിലേക്ക് തിരിച്ചത്.

ഇന്ന് പുലര്‍ച്ചയോടെ സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന റമീസിനെ പിടികൂടിയിരുന്നു.ഇയാള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. റമീസ് മുമ്പ് മൂന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. 2014ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി രണ്ട് കിലോ സ്വര്‍ണം വീതം കടത്തിയതിന് രണ്ട് തവണ പിടിയിലായി.

2014ല്‍ വാളയാറില്‍ രണ്ട് മാനുകളെ വെടിവെച്ചു കൊന്ന കേസിലും റമീസ് പ്രതിയാണ്.ഈ കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. അഞ്ച് പ്രതികളുള്ള കേസിലെ മറ്റു നാലു പ്രപതികളെ പിടികൂടിയെങ്കിലും റമീസ് ഒളിവിലായിരുന്നു.







ട്രോളുകള്‍ക്ക് കടപ്പാട് :ട്രോള്‍ റിപ്പബ്ലിക്ക് , ICU

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more