ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഇരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ ഇവരെ തടഞ്ഞുവെച്ചു.
കൊച്ചി: ഹൈക്കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ വീണ്ടും തടഞ്ഞു. 8 മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ തടഞ്ഞത്.
ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഇരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ ഇവരെ തടഞ്ഞുവെച്ചു. പൊലീസ് സംരക്ഷണയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് പുറത്തുകടക്കാനായത്.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസിനേയും രജിസ്ട്രാറേയും മാധ്യമപ്രവര്‍ത്തകര്‍ പരാതി അറിയിച്ചു.
രജിസ്ട്രാറുടെ നിര്‍ദേശപ്രകാരമാണ് ഒടുവില്‍ പൊലീസ് സംരക്ഷണയില്് മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ നിന്ന് പുറത്തുകടന്നത്.