കോഴിക്കോട്: എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച് മീഡിയ വണ്‍- പൊളിറ്റിക്യൂ മാര്‍ക്കര്‍ സര്‍വേ. നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നുവെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
57 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. വളരെ മികച്ചത് എന്ന് 22 ശതമാനം പേരും മികച്ചതെന്ന് 35 ശതമാനം പേരും അഭിപ്രായപ്പെട്ടു.
വടക്കന്‍-മധ്യ-തെക്കന്‍ കേരളത്തിലെല്ലാം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനാണ് പിന്തുണ കൂടുതല്‍.
തെക്കന്‍ കേരളത്തില്‍ 27 ശതമാനം പേര്‍ വളരെ മികച്ചതെന്നും 34 ശതമാനം പേര്‍ മികച്ചതെന്നും അഭിപ്രായപ്പെട്ടു. മധ്യകേരളത്തില്‍ 22 ശതമാനം പേരും വളരെ മികച്ചതെന്നും 36 ശതമാനം പേര്‍ മികച്ചതെന്നും അഭിപ്രായപ്പെട്ടു.
വടക്കന്‍ കേരളത്തില്‍ 35 ശതമാനം പേര്‍ വളരെ മികച്ചതെന്നും 32 ശതമാനം പേര്‍ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.
കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 66 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു.
140 മണ്ഡലങ്ങളില്‍ 14217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്. മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.
നേരത്തെ ഏഷ്യാനെറ്റ്, ടൈംസ് നൗ സര്‍വേകളും എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Media One Politiq Survey LDF Second Term