| Saturday, 12th January 2019, 11:06 am

മുഖ്യധാരാ മാധ്യമങ്ങള്‍ വിര്‍ച്വല്‍ ആക്രമണത്തിന് ഇരയാകുന്നു: കമല്‍റാം സജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലടക്കം അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ആളുകളെ ആക്രമിക്കുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ കമല്‍റാം സജീവ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തെക്കാളും ഇവിടെ നടക്കുന്ന ഇത്തരത്തിലുള്ള ആക്രമണമാണ് ഗുരുതരമെന്നും അദ്ദേഹം പറഞ്ഞു.

“ആള്‍കൂട്ട രാഷ്ട്രീയവും ജനാധിപത്യത്തിന്റെ ഭാവിയും” എന്ന വിഷയത്തില്‍ കെ.എല്‍.എഫ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നേരിട്ട് ഒരാള്‍ മറ്റൊരാളെ അടിച്ചുകൊല്ലുമ്പോള്‍, അല്ലെങ്കില്‍ ആള്‍ക്കൂട്ടം ഒരാളെ ചേസ് ചെയ്ത് കൊല്ലുമ്പോള്‍ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ജീവനില്ലാതാക്കുകയോ ചെയ്യുമ്പോള്‍ മാത്രമല്ല ആള്‍ക്കൂട്ടം ജനാധിപത്യത്തിനെതിരെ തിരിയുന്നത്.”

ALSO READ: തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ല; ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ

കേരളത്തിന്റെ കാര്യത്തിലായാലും ഒരു അദൃശ്യ ജനവിഭാഗമുണ്ട്. നമ്മളറിയാത്ത ഒരു വിഭാഗം വളരെ കൃത്യമായിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ബാക്കിയുള്ള എല്ലാതരത്തിലുള്ള ജനാധിപത്യരീതികളേയും ഇല്ലാതാക്കാന്‍ വേണ്ടി അത് ഒന്നോ രണ്ടോ മൂന്നോ ആളുകളില്‍ നിന്ന് ജനറേറ്റ് ചെയ്യുന്നതാകാം- കമല്‍റാം സജീവ് പറഞ്ഞു.

ഒരാളോടുള്ള സ്പര്‍ധ വളരെ വേഗം പെരുകുന്ന ഒരു സാഹചര്യവും നിലവിലുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ട സംസ്‌കാരം നമ്മുടെ ഈ സോഷ്യല്‍ സോഫ്റ്റ് വെയര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള സോഫ്റ്റ് വെയറിന്റെ അക്രമത്തിന് ഇരയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ചരിത്രവും സംസ്‌കാരവും രൂപപ്പെട്ടത് എങ്ങനെയാണെന്ന് പറയേണ്ട മാധ്യമങ്ങള്‍ അത് പറയാതിരിക്കുന്ന അവസ്ഥയിലേക്ക് പോകുന്നുവെന്നതും ഇക്കാരണത്താലാണെന്ന് കമല്‍റാം സജീവ് പറഞ്ഞു.

ALSO READ: പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഫലസ്തീനി യുവതിയെ ഇസ്രഈല്‍ സൈന്യം വെടിവെച്ചുകൊന്നു

സൈബര്‍ സ്‌പേസില്‍ അദൃശ്യമായി നടക്കുന്ന വിര്‍ച്വല്‍ ആക്രമണത്തിന്റെ ഭാഗമായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ് മാധവന്‍, സക്കറിയ, ബി.ആര്‍.പി ഭാസ്‌ക്കര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എ.കെ അബ്ദുള്‍ ഹക്കീമായിരുന്നു മോഡറേറ്റര്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more