“ഇതാ സഖാക്കളേ, പാര്‍ട്ടിക്കെതിരെ വാര്‍ത്തയെഴുതുന്നവരുടെ പത്തക്ക നമ്പര്‍. ഇനിയും വാര്‍ത്തെയഴുതിയാല്‍ കാല് വെട്ടുമെന്നും തല കൊയ്യുമെന്നും വിളിച്ചു ഭര്‍ത്സിക്കൂ”….. എന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന ഒരു അസാധാരണ സ്റ്റോറി വായിച്ച് ഞെട്ടിയതിനലാണ് ഈ സിണ്ടിക്കേറ്റ് കുറിപ്പ് എഴുതുന്നത്. ജൂലായ് പത്തിന്റെ ദേശാഭിമാനി പത്രത്തിലാണ് അന്വേഷണോദ്യോഗസ്ഥനും മാധ്യമപ്രവര്‍ത്തകരും സംസാരിച്ചതിന്റെ “തെളിവുകള്‍ ദേശാഭിമാനിക്ക് കിട്ടി” എന്ന് പറഞ്ഞ് വായനക്കാരെ കബളിപ്പിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്.
ഇങ്ങനെയല്ലെങ്കില്‍ പിന്നെ എങ്ങനെയാണാവോ അതീവസാഹസികമായി “നേരറിയാന്‍ നേരത്തെ അറിയിക്കാന്‍” നിങ്ങള്‍ ചെയ്യുന്ന വിദ്യകള്‍. അങ്ങനെ വിളിച്ചന്വേഷിക്കാതെ കൊടുക്കുന്ന വാര്‍ത്തയാണോ ദേശാഭിമാനി ഇത്രകാലവും കൊടുത്തത്!!!!
എന്നാല്‍ ഈയിടെയായി മാധ്യമപ്രവര്‍ത്തനത്തില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരാണെന്ന ദയാദാക്ഷിണ്യം പോലും കാണിക്കാതെ പാര്‍ട്ടിക്ക് ഇഷ്ടമില്ലാത്ത ലേഖകരെ പേര് വെച്ച് കുറ്റവിചാരണ ചെയ്യുകയും അപകീര്‍ത്തിപ്പെടുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഏഷ്യാനെറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷാജഹാനെ പാര്‍ട്ടിവിരുദ്ധനെന്നും തീവ്രവാദബന്ധമുള്ളയാളെന്നുമാണ് വിശേഷിപ്പിച്ചുകളഞ്ഞത്. (സിണ്ടിക്കേറ്റ് തലവനാണ് ഗൗരീദാസന്‍ നായരെന്ന് പിണറായി പരസ്യമായി പറഞ്ഞതും ഓര്‍ക്കാം) തരം കിട്ടിയാല്‍ ഇദ്ദേഹത്തിന് കണക്കിനിട്ട് കൊടുത്തോളൂ എന്ന ആഹ്വാനം തന്നെയാണ് ആ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലുള്ളതെന്ന് ആര്‍ക്കുമറിയാം.
തിരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂരിലെ ഏഷ്യാനെറ്റ് പരിപാടിയില്‍ പി.ജയരാജന്‍ ഷാജഹാനിട്ട് പണി കൊടുത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചത് നാം കണ്ടതാണല്ലോ.(ടെലഫോണില്‍ ഷാജഹാനോട് സ്‌നേഹസംഭാഷണം നടത്തിയതും കേട്ടു, നമ്മള്‍) അത് ഒറ്റപ്പെട്ട സംഭവമാണെന്ന് കണ്ട് മാധ്യമപ്രവര്‍ത്തകരും മാധ്യമയൂണിയനും വേണ്ടത്ര ഗൗരത്തിലെടുക്കാതെ വിസ്മരിച്ചു. എന്നാലിതാ പാര്‍ട്ടിപത്രം ഒരു ഷാജഹാനില്‍ ഒതുക്കാതെ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക പത്രങ്ങളുടേയും ചാനലുകളുടേയും ലേഖകന്മാരുടെ പേരും അവരുടെ ഫോണ്‍നമ്പറും സഹിതം കൊടുത്ത് മാധ്യമസിണ്ടിക്കേറ്റ് വധം ആട്ടക്കഥ കൂടുതല്‍ വിശാലമാക്കിയിരിക്കുന്നു.
നാളെ മുതല്‍ മൂടിവെക്കപ്പെട്ട വിവരങ്ങളൊന്നും പോലീസ് അടക്കമുള്ള ഭരണകൂട സംവിധാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് ശേഖരിക്കുന്നില്ലെങ്കില്‍ ദേശാഭിമാനി പത്രം പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പും അത്യാവശ്യം ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിയുമായി ഇറക്കാനാണോ പരിപാടി
വാര്‍ത്ത വന്നതിനു പിന്നാലെ അത്തരം ഭീഷണികോളുകള്‍ നിരന്തരം വന്നുതുടങ്ങിയെന്നും നമ്പറുവരെ മാറ്റേണ്ട അവസ്ഥയിലാണ് പല ലേഖകന്മാരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. (ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഷാജാഹാന്‍ ജൂലായ് 11ന്റെ മാതൃഭൂമി പത്രത്തില്‍ തുറന്നെഴുതിയിട്ടുമുണ്ട്)എന്തായാലും സി.പി.ഐ.എം തൊടുത്തുവിട്ട അമ്പ് കൈയില്‍ നിന്ന് വിട്ട സ്ഥിതിക്ക് അത് ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും. അതിനെ ഇനി തിരിച്ചെടുക്കാന്‍ ദേശാഭിമാനിയിലെ മനുഷ്യസ്‌നേഹം ശേഷിക്കുന്ന മാധ്യമസുഹൃത്തുക്കള്‍ വിചാരിച്ചാലും കഴിയില്ല.
വാര്‍ത്തയില്‍ പറയുന്ന നമ്പറുകളെയോ പേരുകളെയോ തേടി ഏതെങ്കിലും പാര്‍ട്ടിക്കാരന്‍ എവിടെന്നെങ്കിലും പുറപ്പെട്ടിട്ടുമുണ്ടാകും. ഇന്നല്ലെങ്കില്‍ നാളെ അത് പാര്‍ട്ടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്തുവച്ചോ അല്ലെങ്കില്‍ കോടതി പരിസരത്തുവച്ചോ മാര്‍ച്ചിനിടയിലോ കല്ലേറായും ഇടിയായും മറ്റും കിട്ടാതെ തരമില്ല. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ യൂണിയനായ പല്ലു കൊഴിച്ചുകളഞ്ഞ കെ.യു.ഡബ്ല്യു.ജെയുടെ(കാണൂ-സി.പി.എമ്മിന്റെ ഒടുങ്ങാത്ത മാധ്യമപ്പേടി) നിരുപദ്രവകരമായ യോഗം പ്രസ്‌ക്ലബ്ബുകളില്‍ നടത്തിയോ കൂടിവന്നാല്‍ കുറച്ചു മാധ്യമപ്രവര്‍ത്തകരുടെ പ്രകടനം നടത്തിയോ ഒതുങ്ങും പ്രതിഷേധം. കാലോ കൈയോ പോയാല്‍ ഒരു പത്രമാനേജുമെന്റും അത്ര ഗൗനിക്കുമെന്ന്
തീവ്രവാദബന്ധത്തിന്റെ പേരില്‍ മുസ്‌ലീം മാധ്യമപ്രവര്‍ത്തകരുടെ മെയിലുകള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത കൊടുത്തപ്പോള്‍ മറ്റു മതസ്ഥരായ മാധ്യമപ്രവര്‍ത്തകരുടെ പേര് വെട്ടിയതുപോലെ(മറ്റൊരു പ്രസിദ്ധീകരണം) ജോസി ചെറിയാനെ വിളിച്ച കോള്‍ലിസ്റ്റില്‍ നിന്ന് കോഴിക്കോട്ടെ ദേശാഭിമാനി ലേഖകരെ വെട്ടിമാറ്റിയതാണോ?
മാധ്യമപ്രവര്‍ത്തനം എങ്ങനെയാണ് ചെയ്യുന്നതെന്നും അവരുടെ പ്രവര്‍ത്തനരീതി എന്താണെന്നും പ്രസ്‌ക്ലബ് ജേര്‍ണലിസത്തിലോ പ്രസ് അക്കാദമി കോഴ്‌സിലോ പോയി പഠിക്കാത്ത ലക്ഷോപലക്ഷം അണികളെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റും. അല്ലാതെ പോലീസുകാരെ വിളിക്കുക എന്നതും പോലീസുകാര്‍ തിരിച്ച് മാധ്യമപ്രവര്‍ത്തകരെ വിളിക്കുക എന്നതും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാവിലെ ബ്യൂറോയില്‍ എത്തിയാല്‍ ജോലി തുടങ്ങുന്നതുതന്നെ പോലീസ് സ്റ്റേഷനിലോ സ്‌പെഷ്യല്‍ ബ്രാഞ്ചിലോ വിളിച്ചതിനുശേഷമാണ്. അങ്ങനെ ഒരു ദിവസം പൂര്‍ത്തിയാകുന്നതിനിടയില്‍ നിരവധി തവണ പോലീസുമായി അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെടുക എന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.(ഇതൊക്കെയും ഒരു പാര്‍ട്ടിക്കെതിരായ ഗൂഢാലോചന നടത്താനാണ് വിളിക്കുന്നതെന്നും മറ്റും കരുതാന്‍ എന്ത് തെളിവാണ് വാര്‍ത്തയിലുള്ളത്)
മറഞ്ഞുകിടക്കുന്നതെന്തോ അത് വെളിച്ചത്തു കൊണ്ടുവരുന്നതാണ് വാര്‍ത്തയെന്ന് ജേര്‍ണലിത്തിന്റെ ബാലപാഠത്തില്‍ ഒന്നാണ്. അതാത് കേസുകളുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരെയും വിളിക്കുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമാണ്.
അതോ മുമ്പ് തീവ്രവാദബന്ധത്തിന്റെ പേരില്‍ മുസ്‌ലീം മാധ്യമപ്രവര്‍ത്തകരുടെ മെയിലുകള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത കൊടുത്തപ്പോള്‍ മറ്റു മതസ്ഥരായ മാധ്യമപ്രവര്‍ത്തകരുടെ പേര് വെട്ടിയതുപോലെ(മറ്റൊരു പ്രസിദ്ധീകരണം) ജോസി ചെറിയാനെ വിളിച്ച കോള്‍ലിസ്റ്റില്‍ നിന്ന് കോഴിക്കോട്ടെ ദേശാഭിമാനി ലേഖകരെ വെട്ടിമാറ്റിയതാണോ? അതു പോട്ടെ, ടി പി വധവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും ഉദ്യോഗസ്ഥനെയും ഇക്കാലയളവിനുള്ളില്‍ ദേശാഭിമാനിയില്‍ നിന്ന് വിളിച്ചില്ലേ? (എളമരം കരീമും ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകരും ഇതേ ഉദ്യോഗസ്ഥനെ വിളിച്ചിട്ടുണ്ടെങ്കില്‍ അത് എന്ത് ഗൂഢാലോചന നടത്താനാണെന്ന് വാര്‍ത്തയില്‍ കണ്ടതുമില്ല.)
പിന്നെ എങ്ങനെയാണാവോ അതീവസാഹസികമായി “നേരറിയാന്‍ നേരത്തെ അറിയിക്കാന്‍” നിങ്ങള്‍ ചെയ്യുന്ന വിദ്യകള്‍. (അങ്ങനെ വിളിച്ചന്വേഷിക്കാതെ കൊടുക്കുന്ന വാര്‍ത്തയാണോ ദേശാഭിമാനി ഇത്രകാലവും കൊടുത്തത്!!!!) കൊല്ലപ്പെട്ടത് സി.പി.ഐ.എമ്മിന്റെ എതിരാളിയായ ചന്ദ്രശേഖരനായതിനാല്‍ പാര്‍ട്ടി തരുന്ന
ഉദ്യോഗസ്ഥനെ മോശമായി ചിത്രികരിച്ച് അന്വേഷം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനിടിയില്‍ ഒരു തൊഴില്‍ എന്നതിന്റെ ഭാഗമായി വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ സിണ്ടിക്കേറ്റ് ഭീകരരായി ചിത്രീകരിച്ചത് എന്തിനാണെന്നാണ് അറിയാന്‍ കഴിയാത്തത്.
മറഞ്ഞുകിടക്കുന്ന പോലീസ് വാര്‍ത്തകളൊന്നും ഇക്കാലയളവിനുള്ളില്‍ ദേശാഭിമാനി കൊടുത്തിട്ടില്ലേ? പോലീസ് ഉദ്യോഗസ്ഥനെ നിരന്തരം വിളിച്ചു എന്നും തിരിച്ചുവിളിച്ചു എന്നും പറഞ്ഞ് വാര്‍ത്ത കൊടുക്കുമ്പോള്‍ മലര്‍ന്നുകിടന്നുതുപ്പുകയാണെന്ന കാര്യം ഓര്‍ക്കേണ്ടതല്ലേ? നാളെ മുതല്‍ മൂടിവെക്കപ്പെട്ട വിവരങ്ങളൊന്നും പോലീസ് അടക്കമുള്ള ഭരണകൂട സംവിധാനങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നില്ലെങ്കില്‍, അവരില്‍ നിന്ന് ശേഖരിക്കുന്നില്ലെങ്കില്‍ ദേശാഭിമാനി പത്രം പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പും അത്യാവശ്യം ഹ്യൂമന്‍ ഇന്ററസ്റ്റ്
ഇതേ ജോസി ചെറിയാനെ അന്വേഷണചുമതലയില്‍ നിന്ന് മാറ്റിയെന്ന് സി.പി.ഐ.എം നേതാക്കളായ സി.എച്ച് അശോകനും കെ.കെ കൃഷ്ണനും വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം വക്കീല്‍ സൂചിപ്പിച്ചതായി ജൂണ്‍ 27ന്റെ ദേശാഭിമാനി പത്രത്തില്‍തന്നെയുണ്ട്. അദ്ദേഹത്തിനെ മാറ്റുന്നതില്‍ പാര്‍ട്ടിക്ക് എന്തോ താല്‍പ്പര്യക്കുറവുണ്ടെന്നല്ലേ ആ വാര്‍ത്ത വായിച്ചവര്‍ കരുതുക. അതേ ഉദ്യോഗസ്ഥനെ താറടിക്കാന്‍ വേണ്ടി ഇപ്പോള്‍ വാര്‍ത്ത മെനഞ്ഞതെന്തിനാണെന്ന് സാമാന്യബോധമുള്ള ജനത്തിനറിയാം. ഇതൊന്നുമല്ല ഇവിടെ പ്രശ്‌നം. ഉദ്യോഗസ്ഥനെ മോശമായി ചിത്രികരിച്ച് അന്വേഷം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിനിടിയില്‍ ഒരു തൊഴില്‍ എന്നതിന്റെ ഭാഗമായി വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ സിണ്ടിക്കേറ്റ് ഭീകരരായി ചിത്രീകരിച്ചത് എന്തിനാണെന്നാണ് അറിയാന്‍ കഴിയാത്തത്.
കുറ്റപത്രം കൊടുത്താലേ പ്രതി എന്ന് എഴുതാവൂ. ദേശാഭിമാനി ഇനിമുതല്‍ ഇത്തരം വാര്‍ത്തകള്‍ ‘പ്രതികളാകാന്‍ സാധ്യതയുള്ളയാളെ ചോദ്യം ചെയ്തു’ എന്ന തരിത്തിലാകും കൊടുക്കുക എന്ന് പ്രതീക്ഷിക്കുന്നു.