| Tuesday, 21st November 2017, 9:20 am

ഫോണ്‍ കെണി വിവാദത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാറിന്റെ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫോണ്‍ കെണി വിവാദവുമായി ബന്ധപ്പെട്ട് പി.എസ് ആന്റണി കമ്മീഷന്‍ ഇന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇതിനു മുന്നോടിയായാണ് മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പൊതുതാല്‍പര്യവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അതിനാല്‍ മാധ്യമങ്ങള്‍ അകത്തു പ്രവേശിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്.


Also Read: മോദിയ്ക്കു നേരെ വിരലുയര്‍ത്തിയാല്‍ ആ കൈ ഞങ്ങള്‍ വെട്ടും: ഭീഷണിയുമായി ബീഹാര്‍ ബി.ജെ.പി അധ്യക്ഷന്‍


നേരത്തെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വേളയില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ല.

We use cookies to give you the best possible experience. Learn more