| Thursday, 23rd August 2018, 7:29 am

വല്ലഭായ് പട്ടേല്‍ പ്രതിമക്ക് 3000 കോടി നല്‍കിയ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. ഇത് ഡാമുകള്‍ ഉണ്ടാക്കിയ ദുരന്തം; മേധാ പട്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കനത്ത കാലവര്‍ഷത്തില്‍ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകയായ മേധ പട്കര്‍. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാം പുകള്‍ സന്ദര്‍ശിക്കവേയാണ് മേധാ പട്കര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.


ALSO READ: ചെന്നിത്തലയുടെ ആക്ഷേപങ്ങളും മുഖ്യമന്ത്രിയുടെ മറുപടികളും


സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ നിര്‍മിക്കാന്‍ 3000 കോടി ചെലവഴിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് വേണ്ട രീതിയില്‍ ഉള്ള സഹായങ്ങള്‍ നല്‍കുന്നില്ല മേധാ പട്കര്‍ പറഞ്ഞു. പ്രളയം കൈകാര്യം ചെയ്ത രീതിയില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന്റേതിലും മികച്ചതാണെന്നും മേധാ പട്കര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഈ ദുരന്തം ഡാമുകള്‍ ഉണ്ടാക്കിയതാണെന്നും പാരിസ്ഥിതിക പ്രവര്‍ത്തകയായ മേധാ പട്കര്‍ പറയുന്നുണ്ട്.


ALSO READ: പൊലീസ് സേനയിലെ 50 ശതമാനം ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണം; ഡി.ജി.പി ലോകനാഥ് ബെഹ്‌റ


ഇന്ത്യയിലെ ദളിത്,ആദിവാസി ,കര്‍ഷക, തൊഴിലാളി വിഭാഗങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സംസാരിക്കുന്ന സാമൂഹിക പ്രവര്‍ത്തകയാണ് മേധാ പട്കര്‍. ഇന്ത്യയുടെ പരിസ്ഥിതി സത്യവും, മിഥ്യയും എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more