ബഡ്‌വാനി: 12 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ സമരനായിക മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
നര്‍മ്മദാ തീരത്തെ ജനങ്ങള്‍ വീടും കൃഷിയിടവുമുപേക്ഷിച്ച് മാറണം എന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവിനെതിരെയാണ് മേധാ പട്കറുടെ സമരം. ജൂലൈ 27 നാണ് മേധാ പട്കര്‍ ബഡ്‌വാനിയിലെ രാജ്ഘട്ടില്‍ നിരാഹാര സമരം ആരംഭിച്ചത്.
നര്‍മ്മദാ തീരത്തെ ജനങ്ങളെ പുനരധിവസിപ്പിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച കേന്ദ്രങ്ങള്‍ പൂര്‍ണമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മേധയുടെ നിരാഹാര സമരം. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന സര്‍ക്കാരിനെതിരെ മരണം വരെ സമരം ചെയ്യുമെന്നാണ് മേധയുടെ പ്രഖ്യാപനം.
തീരത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാമെന്ന് നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു.