ന്യൂദല്‍ഹി: നെല്‍വയല്‍ നികത്തുന്നത് ഏതുവിധേനയും ചെറുക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. കൃഷിഭൂമി നികത്തലിന് അംഗീകാരം നല്‍കുന്ന സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതകരിക്കണമെന്നും അവര്‍ പറഞ്ഞു.
[]
കൃഷിഭൂമി നികത്തുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വ്യവസായികള്‍ക്കും വേണ്ടിയാണ്. കൃഷിഭൂമിയെ ആശ്രയിച്ചുകഴിയുന്ന നിരവധി കര്‍ഷകര്‍ കേരളത്തിലുണ്ടെന്ന കാര്യം പോലും അവഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. വയല്‍ നികത്തുന്നതിനെതിരെ മൊറട്ടോറിയം പ്രഖ്യാപിക്കേണ്ടതുണ്ട്.
ഇതിനായി കേരളത്തിലെ സന്നദ്ധ സംഘടനകള്‍ ഒന്നിച്ചു ചേരേണ്ടതുണ്ട്. സര്‍ക്കാര്‍ നയത്തിനെതിരെ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ നെല്‍വയലുകളും കൃഷിഭൂമികളും പാടേ തുടച്ചുമാറ്റപ്പെടുന്ന സാഹചര്യം കേരളത്തില്‍ സംജാതമാകുമെന്നും മേധാപട്കര്‍ പറഞ്ഞു. അതേസമയം മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കേണ്ടതായി ഒന്നുമില്ലെന്നും മേധാപട്കര്‍ കൂട്ടിച്ചേര്‍ത്തു.
2005 വരെയുള്ള നിലം നികത്തലിന് സാധുത നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്നും ഉണ്ടായത്. അതേസമയം ഇടതുസര്‍ക്കാരിന്റെ കാലത്തുള്ള പ്രഖ്യാപനമാണ് ഇതെന്നും അത് നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം.