| Thursday, 19th April 2018, 1:43 pm

മക്ക മസ്ജിദ് സ്‌ഫോടന കേസ്: എന്‍.ഐ.എക്ക് കണ്ണും കാതും ഇല്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മസ്‌ലിമീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടന കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ച കോടതി വിധിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) പ്രസിഡന്റ് ആസദുദ്ദീന്‍ ഉവൈസി. അന്വേഷണ ഏജന്‍സി കണ്ണും കാതുമില്ലാത്തതു പോലെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ഹൈദരാബാദിലെ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ ഉവൈസി പ്‌റഞ്ഞത്.


Also Read: മക്ക മസ്ജിദ് സ്‌ഫോടനം; വിധി പ്രഖ്യാപിച്ച എന്‍.ഐ.എ ജഡ്ജിയുടെ രാജി ചീഫ് ജസ്റ്റീസ് തള്ളി


“വിധി പ്രസ്താവനയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ കേസില്‍ ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് നിയമപരമായ സഹായം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. പലരും എന്‍.ഐ.എ കൂട്ടിലാക്കപ്പെട്ട തത്തയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഞാല്‍ പറയുന്നു എന്‍.ഐ.എക്ക് കണ്ണും കാതും ഇല്ല”, ഉവൈസി പറഞ്ഞു.

മക്ക മസ്ജിദ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ചുപേരേയും കുറ്റവിമുക്തരാക്കി കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രത്യേക അന്വേഷണ കോടതി വിധി പ്രഖ്യാപിച്ചത്. 9 പേര്‍ കൊല്ലപ്പെടുകയും 60 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 10 കുറ്റാരോപിതരില്‍ 5 പേരാണ് വിചാരണ നേരിട്ടത്. എന്‍.ഐ.എ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.


Watch DoolNews Video :

We use cookies to give you the best possible experience. Learn more