| Saturday, 1st June 2019, 4:00 pm

ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടി നിയമവിരുദ്ധം: മക്ക ഉച്ചകോടിയില്‍ ട്രംപിനെതിരെ ഇസ്‌ലാമിക നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടി നിരുത്തരവാദപരവും നിയമവിരുദ്ധവുമാണെന്ന് ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍. മക്കയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷന്‍ ഉച്ചകോടിയ്ക്കുശേഷം ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് നേതാക്കള്‍ യു.എസ് നടപടിയെ അപലപിച്ചത്.

ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമാക്കിയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ എംബസികള്‍ ജറുസലേമിലേക്ക് മാറ്റി രാജ്യങ്ങള്‍ തങ്ങളുടെ നടപടി പുനപരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ നേതാക്കള്‍ വ്യക്തമാക്കി.

ജറുസലേമിലേക്ക് എംബസികള്‍ മാറ്റുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഒ.ഐ.സി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

‘ഫലസ്തീനിയന്‍ ജനതയ്ക്ക് സ്വയം നിര്‍ണയത്തിനും സ്വതന്ത്ര, പരമാധികാര ഫലസ്തീനിയന്‍ രാജ്യം സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവകാശമുണ്ട്. ‘ഒ.ഐ.സി പ്രസ്താവനയില്‍ പറയുന്നു.

2017 ഡിസംബറിലാണ് ജറുസലേമിനെ ഇസ്രഈല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട് 2018 മെയില്‍ ടെല്‍ അവിവിലെ യു.എസ് എംബസി ജറുസലേമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more