| Saturday, 22nd September 2018, 8:09 am

ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് മെക്ക മസ്ജിദ് കേസിലെ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയെ അടക്കം വെറുതെ വിട്ട ജഡ്ജി രവീന്ദര്‍ റെഡ്ഢി ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തെലങ്കാന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 14ന് അമിത് ഷാ ഹൈദരാബാദിലെത്തിയപ്പോള്‍ രവീന്ദര്‍ റെഡ്ഢി അദ്ദേഹത്തെ കാണുകയും പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബൗദ്ധികമായോ തെരഞ്ഞെടുപ്പ് രംഗത്തോ ബി.ജെ.പിയെ സഹായിക്കാന്‍ കഴിയുമെന്നാണ് രവീന്ദര്‍ റെഡ്ഢി പറഞ്ഞത്.

മെട്രോപൊളിറ്റന്‍ ജഡ്ജിയായിരുന്ന രവീന്ദര്‍ റെഡ്ഢി മെക്ക മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ച ശേഷം രാജിവെച്ചിരുന്നു.

ആര്‍.എസ്.എസുമായി ബന്ധമുളളതുകൊണ്ട് മാത്രം ഒരാള്‍ വര്‍ഗീയവാദിയാവില്ലെന്ന് വിധി പുറപ്പെടുവിച്ച് കൊണ്ട് റെഡ്ഢി പറഞ്ഞിരുന്നു.
“ആര്‍.എസ്.എസിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്നതുകൊണ്ട് മാത്രം ആരും വര്‍ഗീയവാദിയോ, സാമൂഹ്യവിരുദ്ധനോ ആവില്ല. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്നും റെഡ്ഢി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more