| Wednesday, 27th May 2015, 5:40 pm

മെക്കാ നഗരം തീവ്രാദികളാലും ആഡംബരങ്ങളാലും ആക്രമിക്കപ്പെടുന്നു... ഇനി എത്രനാള്‍ കൂടി ഈ നഗരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റേസ്റ്റ് സ്‌പോണ്‍സേര്‍ഡ് വഹാബിസം കാരണം പാരമ്പര്യങ്ങള്‍ക്കുമേലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളെ വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കുന്ന സ്ഥാനങ്ങളായാണ് ഈ തീവ്ര ഇസ്‌ലാമിക വാദികള്‍ വിശേഷിപ്പിക്കുന്നത്. ഇതേ ആശയം ആണ് സിറിയയിലെയും ഇറാഖിലെയും നശീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ഇസിസിനെ നയിച്ചത്. മക്കയിലും മദീനയിലും പ്രവാചകനുമായി ബന്ധപ്പെട്ട ചരിത്രപ്രധാന കേന്ദ്രങ്ങളെല്ലാം ഇന്ന് “ബുള്‍ഡോസേഴ്‌സ് സൈറ്റുകള്‍” ആയി മാറിയിരിക്കുകയാണ്. പ്രവാചകന്റെ ആദ്യ ഭാര്യയായ ഖദീജയുടെ വീട് ഇടിച്ചു തകര്‍ത്ത് പൊതു ശൗച്യാലയങ്ങളുണ്ടാക്കി, പ്രവാചകന്റെ സുഹൃത്ത് അബൂബക്കറിന്റെ വീട് ഇപ്പോള്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ സ്ഥലമാണ്. അദ്ദേഹത്തിന്റെ കൊച്ചുമകന്റെ വീട് രാജകൊട്ടാരത്തിനുവേണ്ടി അടിച്ചുനിരത്തി.

| ഒപ്പിനിയന്‍ |  ഒലിവര്‍ വെയിന്റൈറ്റ്‌ |

മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍

ലോകത്തിലെ ഏറ്റവും വലിയ മേല്‍ക്കൂരകളിലൊന്നിന്റെ മുകളില്‍ നാലു ഹെലിപാഡുകളാണ് കാണാനാവുക. അതിവിശിഷ്ടമായ ഭക്ഷണം കാത്തുനില്‍ക്കുന്ന പ്ലെയ്റ്റുകള്‍ പോലെ. 45 നിലകളുള്ള ഈ കെട്ടിടത്തെ മക്കയുടെ മരുഭൂമിയ്ക്കു മുകളിലെ ആകാശത്തില്‍ മുത്തമിടിയിക്കുന്നു. വിശുദ്ധ നഗരത്തിനു കിരീടമാകാവുന്ന നേട്ടത്തിന്റെ, 2017 പുറത്തുവരാന്‍പോകുന്ന ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലിന്റെ സവിശേഷതകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്.

10000 ബെഡ് റൂമുകള്‍, 70 റസ്റ്റോറന്റുകള്‍, സൗദി രാജകുടുംബത്തിനു മാത്രമായി അഞ്ചു നിലകള്‍… 2.3 ബില്യണ്‍ പൗണ്ടില്‍ നിര്‍മ്മിക്കുന്ന അബ്രജ് ഹുദാ എന്ന ഈ കെട്ടിടം അങ്ങനെ എല്ലാ രീതിയിലും ഒരു ഫൈവ് സ്റ്റാര്‍ ആഢംബര നഗരമാണ്. ഗള്‍ഫില്‍ നിന്നുള്ള കോടീശ്വരരായ തീര്‍ത്ഥാടകരുടെ വര്‍ധിച്ചുവരുന്ന വന്‍ പ്രതീക്ഷകളെല്ലാം സാധിച്ചുകൊടുക്കാന്‍ പര്യാപ്തമായ ഒന്നാണെന്നാണ് അവകാശവാദം.

പരമ്പരാഗത മരുഭൂമി കോട്ട മോഡലില്‍ ഡിസൈന്‍ ചെയ്ത കെട്ടിടം ഡിസ്‌നിലാന്റ് ഇമേജിനര്‍ക്ക് ക്ലാസിക്കല്‍ നാട്യം നല്‍കിയതാണെന്നു തോന്നിക്കും. 10 നില കെട്ടിടത്തിനു മുകളില്‍ ഒരു കണ്ണി കണ്ണിചേര്‍ന്നുള്ള ചുറ്റും നില്‍ക്കുന്ന 12 ടവ്വറുകള്‍. ഇതിനുള്ളില്‍ ബസ് സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, ഫുഡ് കോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ എന്നിവയെല്ലാമുണ്ട്.

ഹറം പള്ളിയില്‍ നിന്നും തെക്ക് പത്ത് മൈല്‍ അകലെ മനാഫിയ ജില്ലയില്‍ സ്ഥാപിക്കുന്ന ഈ കെട്ടിടത്തിന്റെ നിര്‍മാണ ചിലവ് വഹിക്കുന്നത് സൗദി സാമ്പത്തിക മന്ത്രാലയമാണ്. ദാറുല്‍ ഹന്താഷ് ഗ്രൂപ്പാണ് ഡിസൈന്‍ ചെയ്യുന്നത്. ലോകത്തിലെ 7,000 ആഗോള നിര്‍മാണ കമ്പനികള്‍ ഒരുമിച്ചാണ് ഇതിനു രൂപം കൊടുക്കുന്നത്.

” അംബരചുംബികള്‍ക്ക് പ്രശസ്തമായ അമേരിക്കയിലെ മാന്‍ഹാട്ടന്‍ പോലെ മെക്കാ നഗരം മെക്കാ ഹാട്ടന്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.” യു.കെ ആസ്ഥാനമായുള്ള ഇസ്‌ലാമിക് ഹെറിറ്റേജ് റിസര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടറായ ഇര്‍ഫാന്‍ അല്‍ അലവി പറയുന്നു. സൗദി അറേബ്യന്‍ നഗരങ്ങളില്‍ നാമമാത്രമായെങ്കിലുമുള്ള പാരമ്പര്യത്തെ സംരക്ഷിക്കാനായി  പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇസ്‌ലാമിക് ഹെറിറ്റേജ് റിസര്‍ട്ട് ഫൗണ്ടേഷന്‍. “ഈ സ്ഥലത്തിന്റെ പവിത്രതയില്ലാതാക്കുന്ന ആഢംബര ഹോട്ടലുകളുടെ നിരന്തരമായ ഒഴുക്കിന് വഴിയൊരുക്കുന്നതിനിടെ എല്ലാം ഒലിച്ചുപോയി” അദ്ദേഹം വ്യക്തമാക്കി.

നഗരത്തില്‍ ഈയിടെയായി ഉയര്‍ന്നു വരുന്ന ഹോട്ടലുകള്‍ പിന്തുടരുന്ന വെഡിങ് കെയ്ക്ക് പാസ്റ്റിഷെ സ്‌റ്റൈല്‍ തന്നെയാണ് അബ്രജ് ഹുദായും പിന്‍തുടരുന്നത്. പിങ്ക് ചതുരസ്തംഭങ്ങള്‍, അവയുടെ ചിത്രത്താങ്ങുകള്‍ക്ക് മുകളില്‍ ചിത്രത്താങ്ങുകള്‍ അടുക്കിയടുക്കിവെച്ചിരിക്കുകയാണ്. നീല കണ്ണാടിയുള്ള ജനവാതിലുകളില്‍ ചിലത് അവ്യക്തമായ ഓട്ടോമാന്‍ രീതിയില്‍ ആര്‍ച്ചു ചെയ്തിരിക്കുന്നു. അതിഥികള്‍ക്ക് പരസ്പരം റൂമുകള്‍ കാണാന്‍ സാധിക്കുന്ന തരത്തില്‍ ടവറുകള്‍ അടുത്തടുത്താണ് സ്ഥാപിച്ചിരിക്കുന്നത്.

അടുത്തപേജില്‍ തുടരുന്നു

” അംബരചുംബികള്‍ക്ക് പ്രശസ്തമായ അമേരിക്കയിലെ മാന്‍ഹാട്ടന്‍ പോലെ മെക്കാ നഗരം മെക്കാ ഹാട്ടന്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.” യു.കെ ആസ്ഥാനമായുള്ള ഇസ്‌ലാമിക് ഹെറിറ്റേജ് റിസര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടറായ ഇര്‍ഫാന്‍ അല്‍ അലവി പറയുന്നു. സൗദി അറേബ്യന്‍ നഗരങ്ങളില്‍ നാമമാത്രമായെങ്കിലുമുള്ള പാരമ്പര്യത്തെ സംരക്ഷിക്കാനായി  പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇസ്‌ലാമിക് ഹെറിറ്റേജ് റിസര്‍ട്ട് ഫൗണ്ടേഷന്‍. “ഈ സ്ഥലത്തിന്റെ പവിത്രതയില്ലാതാക്കുന്ന ആഢംബര ഹോട്ടലുകളുടെ നിരന്തരമായ ഒഴുക്കിന് വഴിയൊരുക്കുന്നതിനിടെ എല്ലാം ഒലിച്ചുപോയി” അദ്ദേഹം വ്യക്തമാക്കി.

” അംബരചുംബികള്‍ക്ക് പ്രശസ്തമായ അമേരിക്കയിലെ മാന്‍ഹാട്ടന്‍ പോലെ മെക്കാ നഗരം മെക്കാ ഹാട്ടന്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.” യു.കെ ആസ്ഥാനമായുള്ള ഇസ്‌ലാമിക് ഹെറിറ്റേജ് റിസര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടറായ ഇര്‍ഫാന്‍ അല്‍ അലവി പറയുന്നു. സൗദി അറേബ്യന്‍ നഗരങ്ങളില്‍ നാമമാത്രമായെങ്കിലുമുള്ള പാരമ്പര്യത്തെ സംരക്ഷിക്കാനായി  പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇസ്‌ലാമിക് ഹെറിറ്റേജ് റിസര്‍ട്ട് ഫൗണ്ടേഷന്‍. “ഈ സ്ഥലത്തിന്റെ പവിത്രതയില്ലാതാക്കുന്ന ആഢംബര ഹോട്ടലുകളുടെ നിരന്തരമായ ഒഴുക്കിന് വഴിയൊരുക്കുന്നതിനിടെ എല്ലാം ഒലിച്ചുപോയി” അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ, ഒരു രാത്രിക്ക് 4,000 പൗണ്ടോളം (ഏകദേശം 4 ലക്ഷം ഇന്ത്യന്‍ രൂപ) ഇടാക്കുന്ന, കഅ്ബ വ്യക്തമായി കാണാന്‍ സാധിക്കുന്ന, ആയിരക്കണക്കിന് ആഢംബര ഹോട്ടലുകള്‍ അടങ്ങിയ അബ്രജ് അല്‍ ബെയ്ത്ത് ക്ലോക്ക്ടവ്വറിനു മുമ്പില്‍ ഹറം പള്ളിയുടെ ശോഭ മങ്ങിക്കൊണ്ടിരിക്കുകയാണ്. വായുവില്‍ 600 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ ഹോട്ടല്‍ രാത്രിയില്‍ നമ്മെ സ്വീകരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ഹരിതാഭ വെളിച്ചത്തോടെയാണ്.

സ്റ്റേസ്റ്റ് സ്‌പോണ്‍സേര്‍ഡ് വഹാബിസം കാരണം പാരമ്പര്യങ്ങള്‍ക്കുമേലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളെ വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കുന്ന സ്ഥാനങ്ങളായാണ് ഈ തീവ്ര ഇസ്‌ലാമിക വാദികള്‍ വിശേഷിപ്പിക്കുന്നത്. ഇതേ ആശയം ആണ് സിറിയയിലെയും ഇറാഖിലെയും നശീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ഇസിസിനെ നയിച്ചത്. മക്കയിലും മദീനയിലും പ്രവാചകനുമായി ബന്ധപ്പെട്ട ചരിത്രപ്രധാന കേന്ദ്രങ്ങളെല്ലാം ഇന്ന് “ബുള്‍ഡോസേഴ്‌സ് സൈറ്റുകള്‍” ആയി മാറിയിരിക്കുകയാണ്. പ്രവാചകന്റെ ആദ്യ ഭാര്യയായ ഖദീജയുടെ വീട് ഇടിച്ചു തകര്‍ത്ത് പൊതു ശൗച്യാലയങ്ങളുണ്ടാക്കി, പ്രവാചകന്റെ സുഹൃത്ത് അബൂബക്കറിന്റെ വീട് ഇപ്പോള്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ സ്ഥലമാണ്. അദ്ദേഹത്തിന്റെ കൊച്ചുമകന്റെ വീട് രാജകൊട്ടാരത്തിനുവേണ്ടി അടിച്ചുനിരത്തി.

വരുന്ന ജനക്കൂട്ടത്തിനു സൗകര്യമൊരുക്കാന്‍ ഹോട്ടലുകളുടെ കൂമ്പാരങ്ങളുയര്‍ന്നിരിക്കുകയാണ്. 26 ആഢംബര ഹോട്ടലുകളിലായി 100,000 ആളുകള്‍ക്ക് സൗകര്യമൊരുക്കാനുള്ള സജ്ജീകരണങ്ങളുമായി നഗരത്തിന്റെ പടിഞ്ഞാറേ അറ്റത്തെ ജബല്‍ഒമര്‍ ഡെവലപ്പ്‌മെന്റാണ് ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. 4,000 ഷോപ്പുകളും 500 റസ്റ്റോറന്റുകളും സ്വന്തമായി ആറുനില പ്രാര്‍ത്ഥനാ ഹാളും ഇവര്‍ക്കുണ്ട്.

“ഇത് മക്കയുടെ അവസാന ദിനങ്ങളാണ്. ” അലാവി പറയുന്നു. “തീര്‍ത്ഥാടനം ലളിതജീവിതമായാണ് കാണുന്നത്. പക്ഷെ അതിപ്പോള്‍ ലാസ് വാഗാസിനു സമാനമായി, ഭൂരിപക്ഷം തീര്‍ത്ഥാടകരെക്കൊണ്ടും താങ്ങാന്‍ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്.”

ഒരു വര്‍ഷത്തെ ഹജ്ജിന്റെ ഭാഗമായി 2 മില്യനോളം തീര്‍ത്ഥാടകരെയാണ് നഗരം സ്വീകരിക്കുന്നത്. വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ 20 മില്യണ്‍ ആളുകളാണ് മക്ക സന്ദര്‍ശിക്കുന്നത്. വിവാഹത്തിനും കോണ്‍ഫറന്‍സിനും ലോകപ്രിയമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു ഈ നഗരം. അങ്ങനെ വിനോദ സഞ്ചാരമേഖലയ്ക്കു വര്‍ഷാവര്‍ഷം 6ബില്യണ്‍ പൗണ്ടാണ് ഈ നഗരത്തില്‍ നിന്നു ലഭിക്കുന്നത്.

വരുന്ന ജനക്കൂട്ടത്തിനു സൗകര്യമൊരുക്കാന്‍് ഹോട്ടലുകളുടെ കൂമ്പാരങ്ങളുയര്‍ന്നിരിക്കുകയാണ്. 26 ആഢംബര ഹോട്ടലുകളിലായി 100,000 ആളുകള്‍ക്ക് സൗകര്യമൊരുക്കാനുള്ള സജ്ജീകരണങ്ങളുമായി നഗരത്തിന്റെ പടിഞ്ഞാറേ അറ്റത്തെ ജബല്‍ഒമര്‍ ഡെവലപ്പ്‌മെന്റാണ് ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. 4,000 ഷോപ്പുകളും 500 റസ്റ്റോറന്റുകളും സ്വന്തമായി ആറുനില പ്രാര്‍ത്ഥനാ ഹാളും ഇവര്‍ക്കുണ്ട്.

പ്രാര്‍ത്ഥാന ഹാളിന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനായി ഹറം പള്ളിയിന്മേല്‍ 40 ബില്യണിന്റെ വികസന പദ്ധതികള്‍ നടപ്പിലാക്കുകയാണ്. നിലവിലെ 3 മില്യണ്‍ തീര്‍ത്ഥാടകരില്‍ നിന്നും 2040 ഓടെ 7 മില്യണ്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന രീതിയിലാക്കാനാണ് പദ്ധതി. ത്രികോണാകൃതിയിലുള്ള സ്ലൈസ് കെയ്ക്കിന്റെ മാതൃകയില്‍ കെട്ടിടം വിപുലപ്പെടുത്തുന്നതോടെ മിക്ക തീര്‍ത്ഥാടകര്‍ക്കും കഅ്ബ കാണാന്‍ സാധിക്കാതെ വരും.

“അതൊരു എയര്‍പോര്‍ട്ട് ടെര്‍മിനല്‍ പോലെയാണ്.” അലൗവി പറയുന്നു. “ഏതുരീതിയിലാണ് പള്ളി നിലനില്‍ക്കുന്നതെനനു അറിയാത്തതുകൊണ്ട് ആളുകള്‍ക്ക് ഏതു ദിശയിലാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നുപോലും അറിയാത്ത സ്ഥിതിയിലാണ്. ആ പ്രദേശത്തിനു മുഴുവന്‍ അതൊരു പരിഹാസ പരിവേഷം നല്‍കുകയാണ്.” അദ്ദേഹം വ്യക്തമാക്കി.
കടപ്പാട്: ദി ഗാര്‍ഡിയന്‍

We use cookies to give you the best possible experience. Learn more