| Friday, 6th December 2019, 5:06 pm

രാജ്യം വിട്ട നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി; നടപടി 'സ്വന്തം രാജ്യം' പ്രഖ്യാപിച്ചതിനു പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. പുതിയ പാസ്‌പോര്‍ട്ടിനുള്ള നിത്യാനന്ദയുടെ അപേക്ഷ തള്ളിയിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്നു പണം പിരിച്ചതിനും അടക്കം നിരവധി കേസുകള്‍ നിത്യാനന്ദയ്‌ക്കെതിരെയുണ്ട്.

ഗുജറാത്തിലെ നിത്യാനന്ദയുടെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെ അയാള്‍ രാജ്യം വിട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒളിവിലായിരിക്കെ തനിക്ക് സ്വന്തമായി രാജ്യമുണ്ടെന്ന് പ്രഖ്യാപിച്ച് നിത്യാനന്ദ രംഗത്തെത്തിയിരുന്നു. കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ ട്രിനിഡാഡ് ആന്റ് ടുബാഗോയ്ക്ക് സമീപമാണ് നിത്യാനന്ദ പ്രഖ്യാപിച്ച രാജ്യം.

കൈലാസം എന്ന പേരും രാജ്യത്തിന്റെ പതാകയും പാസ്‌പോര്‍ട്ടും നിത്യാനന്ദ തന്നെ പുറത്തിറക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാജ്യത്തിന്റെ പുതിയൊരു വെബ്‌സൈറ്റും നിത്യാനന്ദ പുറത്തിറക്കി. ഭൂമിയിലെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമാണ് തന്റെ രാജ്യമെന്നും നിത്യാനന്ദ വെബ്‌സൈറ്റുകളില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിത്യാനന്ദ പുതിയ രാജ്യത്തേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യം നടത്തിക്കൊണ്ടുപോവാനുള്ള സാമ്പത്തിക സഹായവും ആവശ്യപ്പെടുന്നുണ്ട്. നിത്യാനന്ദ പുതിയ രാജ്യം പ്രഖ്യാപിച്ച വിഷയത്തില്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു രവീഷ് കുമാറിന്റെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more