മുബൈ: സല്മാന് ഖാനെതിരെ മി ടൂ ആരോപണവുമായി നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന പൂജ മിശ്ര. സല്മാന് ഖാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലാണ് പൂജ മിശ്ര നടത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് നടി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സുല്‍ത്താന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്ന് പൂജ പറയുന്നു. കൂടാതെ നടന് ശത്രുഘ്നന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്. ശത്രുഘ്നന്‍ സിന്‍ഹ തന്റെ ഫോണും ലാപ്ടോപും അപഹരിച്ചു എന്നും താരം പറയുന്നു.
കേന്ദ്ര സഹ മന്ത്രി എം.ജെ അക്ബര്‍, നിര്‍മാതാവ് സുഭാഷ് ഗായി, നാന പടേക്കര്‍, ഗായകന് കാര്‍ത്തി, ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി, നിര്‍മാതാവ് കരീം മൊറാനി, സാജിദ് ഖാന്, രണ തുംഗ, വൈരമുത്തു, ചേതന്‍ ഭഗത്, അലയന്‍സിയര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ക്കെതിരെ വിവിധ മേഖലയിലുള്ള സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രി എം.ജെ അക്ബര്‍ രാജിവെക്കുകയും ചെയ്തിരുന്നു.
അതേസമയം, മി ടൂ വ്യക്തിഹത്യ നടത്താനുള്ള ക്യാമ്പയിനാണെന്ന് ചേതന്‍ ഭഗത് ആരോപിച്ചു, കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ക്യാമ്പയിനിനെ നശിപ്പിക്കുകയാണെന്നും ചേതന്‍ ഭഗത് ട്വിറ്റിലൂടെ പറഞ്ഞു. ചേതന്‍ ഭഗതിനെതിരെ ഇറ ത്രിവേദി എന്ന യുവതിയാണ് മി ടൂ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിനെ ന്യായീകരിച്ച് ട്വീറ്റ് ചെയ്താണ് ചേതന്‍ ഭഗത് മി ടൂ ക്യാമ്പയിനിനെ ആക്ഷേപിച്ചത്.