ഭോപ്പാല്‍: രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസവഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എം.പി. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിര്‍ച്വല്‍ ക്യാംപെയ്‌നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും എന്റെ പിതാവും (മുന്‍ കോണ്‍ഗ്രസ് നേതാവ് മാധവ് റാവു സിന്ധ്യ) ഒരിക്കലും രാഷ്ട്രീയത്തില്‍ വിശ്വാസവഞ്ചനയും ചതിയും കാണിച്ചിട്ടില്ല. അതുകൊണ്ടാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നേരിടേണ്ടി വരുന്നത്’, സിന്ധ്യ പറഞ്ഞു.
ബി.ജെ.പിയെ വിശ്വസിച്ച് തന്നെ പൂര്‍ണ്ണമായി നല്‍കിയിരിക്കുകയാണെന്നും ഇതാണ് തന്റെ ഇപ്പോഴത്തെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷമാണ് സിന്ധ്യ, കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് എം.എല്‍.എമാരോടൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ ബി.ജെ.പി സിന്ധ്യയ്ക്ക് രാജ്യസഭാംഗത്വവും നല്‍കിയിരുന്നു.
1996 ലെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മാധവ് റാവു സിന്ധ്യ കോണ്‍ഗ്രസ് വിട്ട് മധ്യപ്രദേശ് വികാസ് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുന്നത്. എന്നാല്‍ 1998 ല്‍ മാധവ് റാവുവും സംഘവും പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചു.
2001 ല്‍ മരണം വരെ പിന്നീട് അദ്ദേഹം കോണ്‍ഗ്രസിനൊപ്പമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക