[]ന്യൂദല്‍ഹി: ഫാസ്റ്റ് ഫുഡില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് നിര്‍മാതാക്കളായ മെക്‌ഡൊണാള്‍ഡ് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. മെക്‌ഡൊണാള്‍ഡിന്റെ ജീവനക്കാരുടെ വെബ്‌സൈറ്റിലാണ് കമ്പനിയുടെ മുന്നറിയിപ്പുള്ളത്.
ഫാസ്റ്റ് ഫുഡില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണെന്നും ഇത്തരം ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമെന്നും കമ്പനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
“മിതമായ വിലയും ധൃതിപിടിച്ച ജീവിതരീതിയില്‍ വളരെ എളുപ്പത്തില്‍ പെട്ടന്ന് ലഭിക്കുമെന്നതുമാണ് ഫാസ്റ്റ് ഫുഡിന്റെ പ്രത്യേകത. ഉയര്‍ന്ന കലോറി, ഫാറ്റ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടിയ അളവിലാണ് ഫാസ്റ്റ് ഫുഡിലുള്ളത്. ഇത് ആളുകളില്‍ പൊണ്ണത്തടിക്ക് കാരണമാകും.” കമ്പനി വെബ്‌സൈറ്റില്‍ പറയുന്നു.
രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നതില്‍ ശ്രദ്ധിക്കണം.
നേരത്തേ തന്നെ അനോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നതിന് മെക്‌ഡൊണാള്‍ഡ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അനാരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുകയും ഇതേ ഭക്ഷണത്തെ കുറിച്ച് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുമാണ് മെക്‌ഡൊണാള്‍ഡ് ചെയ്യുന്നത്.