| Thursday, 26th December 2013, 9:41 am

തൊഴിലാളികളോട് ഫാസ്റ്റ്ഫുഡ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മക്‌ഡൊണാള്‍ഡ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ജീവനക്കാരോട് ഫാസ്റ്റ്ഫുഡില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന നിര്‍ദ്ദേശം ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് നിര്‍മ്മാതാക്കളായ മക്‌ഡൊണാള്‍ഡ് പിന്‍വലിച്ചു.

നേരത്തെ ഫാസ്റ്റ്ഫുഡില്‍ സോഡിയത്തിന്റെ അളവ് കൂടുതലാണെന്നും ഇത്തരം ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നത് പൊണ്ണത്തടിക്കിടയാക്കുമെന്നും  മക്‌ഡൊണാള്‍ഡ് ജീവനക്കാരുടെ വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

മിതമായ വിലയില്‍ ധൃതിപിടിച്ച ജീവിതരീതിയില്‍ വളരെ എളുപ്പത്തില്‍ പെട്ടന്ന് ലഭിക്കുമെന്നതാണ് ഫാസ്റ്റ് ഫുഡിന്റെ പ്രത്യേകത. ഉയര്‍ന്ന കലോറി, ഫാറ്റ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടിയ അളവിലാണ് ഫാസ്റ്റ് ഫുഡിലുള്ളത്. ഇത് ആളുകളില്‍ പൊണ്ണത്തടിക്ക് കാരണമാകും.” എന്ന നിര്‍ദ്ദേശമായിരുന്നു കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരുന്നത്.

രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു

നേരത്തേ തന്നെ അനോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നതിന് മെക്‌ഡൊണാള്‍ഡ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more