ഇസ്രഈലുമായി ബന്ധമുള്ള ഉത്പന്നങ്ങളെ ബഹിഷ്കരിക്കുന്ന ബി.ഡി.എസ് പ്രസ്ഥാനത്തിനെതിരെ കേസ് ഫയൽ ചെയ്ത് മക്ഡൊണാൾഡ്സ് മലേഷ്യ. ഗസയിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള തലത്തിൽ രൂപപ്പെട്ട ബഹിഷ്കരണ പ്രചരണമാണ് ബോയ്കോട്ട്, ഡിവെസ്റ്റ്മെന്റ്, സാങ്ഷൻസ് (ബി.ഡി.എസ്) പ്രസ്ഥാനം. തെറ്റായതും അപകീർത്തികരവുമായ പരാമർശങ്ങളിലൂടെ ബിസിനസിൽ നഷ്ടമുണ്ടാക്കി എന്നാരോപിച്ച് ആറ് മില്യൺ റിങ്കിറ്റ് (1.3 മില്യൺ യു.എസ് ഡോളർ) ആണ് നഷ്ടപരിഹാരമായി മക്ഡൊണാൾഡ്സ് മലേഷ്യ ആവശ്യപ്പെട്ടത്.
Content Highlight: McDonalds Malaysia to Sue BDS Movement