| Wednesday, 24th May 2017, 12:02 pm

ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി: ആം ആദ്മിക്കും കോണ്‍ഗ്രസിനും ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ജയം.

ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മൗജ്പുര്‍ വാര്‍ഡില്‍ ബി.ജെ.പിയെ അട്ടിമറിച്ച് എ.എ.പി സ്ഥാനാര്‍ത്ഥി വിജയിച്ചു. സാരായ് പൈപാല്‍ താല വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു.

ഇപ്പോള്‍ ഈസ്റ്റ് ദല്‍ഹിയിലെ കക്ഷിനില, ബി.ജെ.പി 184, എ.എ.പി 47, കോണ്‍ഗ്രസ് 31, മറ്റുള്ളവര്‍ 10 എന്നിങ്ങനെയാണ്

നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സരായ് പിപാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസിലെ മുകേഷ് കുമാര്‍ ഗോയല്‍ ബിജെപിയിലെ മംഗത്ത് റാം ശര്‍മയെയാണ് തോല്‍പ്പിച്ചത്. മുകേഷ് കുമാര്‍ 10,946 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.

ഇരു വാര്‍ഡുകളിലേയും സമാജ് വാദ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്.

മജൗപൂരില്‍ എ.എ.പി സ്ഥാനാര്‍ത്ഥി രേഷ്മ നദീം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രേഖ ശര്‍മയെ 699 വോട്ടിന് തോല്‍പ്പിച്ചു. ബി.ജെ.പിയുടെ ശക്തിമണ്ഡലം കൂടിയായിരുന്നു ഇത്.


Dont Miss ‘എനിക്കും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലായിരുന്നു; അതിന്റെ അപകര്‍ഷതയോടെയാണ് ഐ.ഐ.ടിയിലെത്തിയത്’ പ്ലസ് ടുക്കാരിക്ക് മുമ്പില്‍ കെജ്‌രിവാള്‍ മനസുതുറന്നപ്പോള്‍ 


ഏപ്രില്‍ 26 ല്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ നേട്ടം സ്വന്തമാക്കിയിരുന്നെങ്കിലും മുസ്‌ലീം വോട്ടുകള്‍ വലിയ തോതില്‍ സ്വന്തമാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല.

മൗജപൂര്‍ മണ്ഡലത്തില്‍ 45 ശതമാനത്തിലേറെ മുസ്‌ലീം വിഭാഗക്കാരാണ് ഉള്ളത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുമന്‍ ശര്‍മയ്ക്ക വെറും 5763 വോട്ടുകള്‍ മാത്രമാണ് നേടാനാണ്.

സാരായ് പൈപാല്‍ താല വാര്‍ഡില്‍ 20 ശതമാനവും മുസ്‌ലീം വിഭാഗക്കാരാണ്. ഇവിടെ 2743 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.

തങ്ങളെ സംബന്ധിച്ച് വലിയ വിജയമാണ് ഇതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രണ്ട് വാര്‍ഡുകളുടെ വോട്ട് നില പരിശോധിക്കുമ്പോള്‍ 39 ശതമാനത്തിലേറെ വോട്ട് കോണ്‍ഗ്രസ് നേടിയപ്പോള്‍ 27 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.

Latest Stories

We use cookies to give you the best possible experience. Learn more