ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ക്യാപ്റ്റനെന്നും മിഡില്‍ ഓര്‍ഡറിലെ കുന്തമുനയെന്നുമൊക്കെ അറിയപ്പെടുന്ന താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ താരത്തിന്റെ ഈ ചെറിയ കരിയറില്‍ തന്നെ അദ്ദേഹത്തിന്റെ വീക്ക് പോയിന്റെ എതിരാളികള്‍ മനസിലാക്കിയ മട്ടാണ്.
ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിുലെ രണ്ട് ഇന്നിങ്‌സിലും ഷോട്ട് ബോളിലാണ് അയ്യര്‍ ഔട്ടായത്. താരത്തിന്റെ ഷോട്ട് ബോളുകളിലെ പരുങ്ങല്‍ നേരത്തെ തന്നെ വെളിച്ചത്ത് വന്നിട്ടുള്ളതാണ്. സ്പിന്‍ ബൗള്‌ഴ്‌സിനെ ആക്രമിച്ച് കളിക്കുന്ന താരം പക്ഷെ പേസ് ബൗളര്‍മാരുടെ മുന്നില്‍ മുട്ടിടിക്കാറാണ് പതിവ്.
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഇന്നിങിസില്‍ മൂന്ന് ബൗണ്ടറിയൊക്കെ നേടി മുന്നേറുകയായിരുന്നു അയ്യര്‍. എന്നാല്‍ ഇംഗ്ലണ്ട് കോച്ചായ മക്കല്ലം പവിലിയനിലിരുന്ന് തുടര്‍ച്ചയായി ഷോട്ട് ബോളുകള്‍ എറിയാന്‍ ആംഗ്യം കാണിക്കുന്നു.
പിന്നീട് തുടര്‍ച്ചയായി ഷോട്ട് ബോളുകള്‍ എറിഞ്ഞുകൊണ്ട് അയ്യരിനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പുറത്താക്കുകയായിരുന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് അയ്യര്‍. കെ.കെ.ആറിന്റെ കോച്ചാകട്ടെ ഇതേ മക്കല്ലവും. തന്റെ നായകന്റെ വീക്ക്‌നെസ് നന്നായി അറിയാവുന്ന മക്കല്ലം അത് അദ്ദേഹത്തിനെതിരെ തന്നെ പ്രയോഗിക്കുകയായിരുന്നു.
ഇന്നത്തെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണപ്പോള്‍ അയ്യര്‍ ബാറ്റ് ചെയ്യാനിറങ്ങി. പൂജാരക്ക് ശേഷമായിരുന്നു അയ്യര്‍ ക്രീസിലെത്തയത്. ആ നിമിഷം, ബാല്‍ക്കണിയിലെ മക്കല്ലത്തിന് നേരെ ക്യാമറ പാഞ്ഞു, അദ്ദേഹം രണ്ട് കൈ ഉപയോഗിച്ചുകൊണ്ട് ആംഗ്യങ്ങള്‍ കാണിച്ചു. അയ്യര്‍ക്കെതിരെ ഷോര്‍ട്ട് ബോള്‍ തന്ത്രം പ്രയോഗിക്കാന്‍ ഇംഗ്ലണ്ടിനെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലണ്ട് ബൗളേഴ്‌സ് ഈ പ്ലാന്‍ തന്നെയായിരുന്നു പിന്തുടര്‍ന്നത്. എന്നാല്‍ ആദ്യമൊക്കെ അയ്യര്‍ ചെറുത്തുനിന്നു. അയ്യരിനെതിരെ എറിഞ്ഞ പന്തുകളില്‍ 80 ശതമാനവും ഷോട്ട് ബോളുകളായിരുന്നു.