തിരുവനന്തപുരം: ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ യുവതിക്കൊപ്പം മാത്രമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വിശ്വാസവും ജീവിതവും അവള്‍ നിശ്ചയിക്കുമെന്നും എന്ത് സമ്മര്‍ദം യുവതിയുടെ നേരെയുണ്ടായാലും അത് പുറത്തുകൊണ്ടുവരുമെന്നും ജോസഫൈന്‍ പറഞ്ഞു.
Also Read: രജ്ദീപിനും രവീഷ് കുമാറിനും സുരക്ഷ ഉറപ്പാക്കണം; രാജ്‌നാഥ് സിങ്ങിന് അശോക് ചവാന്റെ കത്ത്
വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. “പൂജാ അവധി കഴിഞ്ഞയുടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. അഭിഭാഷകരുമായി വേണ്ടത്ര ചര്‍ച്ച നടത്തിക്കഴിഞ്ഞു. യുവതിയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.” അവര്‍ പറഞ്ഞു.
വിശ്വാസ മാറ്റത്തിന്റെ സഹചര്യം അന്വേഷിക്കുന്നവര്‍ക്ക് യുവതി ഇപ്പോള്‍ എന്തെങ്കിലും സമ്മര്‍ദം നേരിടുന്നുവെങ്കില്‍ അതും പരിശോധിക്കേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി വിധി റദ്ദാക്കാനോ കേസില്‍ കക്ഷി ചേരാനോ അല്ല. ഹൈക്കോടതി വിധിക്കു ശേഷമുള്ള യുവതിയുടെ അവസ്ഥ പരിശോധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഹാദിയ കേസില്‍ എന്‍.ഐ.എ ഇഴഞ്ഞുനീങ്ങാന്‍ പാടില്ലെന്നും അന്തിമവിധി വൈകാന്‍ ഇടവരരുതെന്നും ജോസഫൈന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.