Women Commission
മാതാപിതാക്കളെ നടതള്ളുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കും; നിലപാട് അറിയിച്ച് വനിതാകമ്മീഷന്‍ അധ്യക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Dec 26, 02:41 pm
Tuesday, 26th December 2017, 8:11 pm

കൊച്ചി: വൃദ്ധജനങ്ങളെ നടതള്ളുന്ന പ്രശ്‌നം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണ്. മാതാപിതാക്കളെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ മാധ്യമങ്ങളെ അറിയിച്ചു.

സമൂഹത്തിലെ മൂല്യങ്ങള്‍ കുറഞ്ഞുവരുന്നെന്നും, മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ധാര്‍മികത പലര്‍ക്കും നഷ്ടപ്പെട്ടെന്നും അവര്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി സമൂഹം മനസ്സിലാക്കണ്ടേത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമുള്ളവര്‍ വരെ വനിതാ കമ്മീഷനില്‍ പ്രശ്‌നപരിഹാരത്തിനായി എത്തുന്നുണ്ട്. വിദ്യാഭ്യാസമുണ്ടായിട്ടും തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തടയാന്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നില്ല. പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കാതെയിരിക്കുന്ന കേസുകള്‍ വരെ കമ്മീഷനു മുമ്പാകെ വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കേരള സമൂഹം കുറച്ചുകൂടി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ മുന്നോട്ട് വരണമെന്നും പരമാവധി വിട്ടുവീഴ്ച മനോഭാവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.