തങ്ങളുടെ വിശ്വാസമനുസരിച്ച് ഏത് സാഹചര്യത്തിലും മുസ്‌ലിം യുവതികള്‍ക്ക് ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കത്തില്‍ പറയുന്നു. ആശുപത്രി മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ നീളം കൂടിയ കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ കത്തില്‍ ആവശ്യപ്പെടുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ടെന്നും ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലെ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയുന്ന നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും ഹുഡും ലഭ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്നും രോഗികളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ പത്ത് ദിവസത്തിനുള്ളില്‍ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പാള്‍ ഡോ. ലിനറ്റ് മോറിസ് അറിയിച്ചു.
Content Highlight: Mbbs students seek permission to wear head cover dress in operation theatre