ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലെ കഴിഞ്ഞ മത്സരത്തിൽ പി.എസ്.ജി ലെൻസിനെതിരെ വലിയ പരാജയം ഏറ്റു വാങ്ങിയിരുന്നു. 3-1 എന്ന സ്കോറിനാണ് പാരിസ് വമ്പമ്മാരെ ലെൻസ് മുട്ട് കുത്തിച്ചത്.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ ലെൻസിനെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് പി.എസ്.ജി വഴങ്ങിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പി.എസ്.ജിയെ ലെൻസ് തകർത്തെറിഞ്ഞു.
ഫ്രാങ്കോവ്സ്കി, ലൂയിസ് ഓപ്പെണ്ട, അലക്സിസ് മൗറിസ് എന്നിവർ ലെൻസിനായി ഗോളുകൾ നേടിയപ്പോൾ ഹ്യൂഗോ എക്കിത്കെയായിരുന്നു പി.എസ്. ജിയുടെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്.
നെയ്മർ, മെസി മുതലായ സൂപ്പർ താരങ്ങൾ ഇല്ലാതെയായിരുന്നു പി.എസ്.ജി മത്സരത്തിനിറങ്ങിയത്.
സ്ട്രാസ്ബർഗിനെതിരെയുള്ള മത്സരത്തിൽ ഒരു മിനിട്ടിനിടയിൽ രണ്ട് മഞ്ഞക്കാർഡുകൾ വഴങ്ങി മത്സരത്തിന് പുറത്ത് പോകേണ്ടി വന്നതാണ് നെയ്മർക്ക് ലെൻസിനെതിരെയുള്ള മത്സരം കളിക്കാൻ സാധിക്കാതിരുന്നതിന് കാരണം. മെസി ലെൻസിനെതിരെയുള്ള മത്സരത്തിൽ ടീമിനൊപ്പം എത്തിച്ചേർന്നിട്ടുമില്ലായിരുന്നു.
എന്നാലിപ്പോൾ മത്സരത്തിലെ പരാജയത്തിന് ശേഷം ആരാധകരുടെ കയ്യിൽ നിന്നും വലിയ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഫ്രഞ്ച് താരം എംബാപ്പെ അടുത്ത മത്സരം കളിക്കാനിറങ്ങില്ലെന്നാണ് പി.എസ്.ജി കോച്ച് ക്രിസ്റ്റഫെ ഗാൾട്ടിയർ അറിയിച്ചിരിക്കുന്നത്.
ചാറ്റർബോക്സിനെതിരെയുള്ള മത്സരത്തിൽ എംബാപ്പെയെ കൂടാതെ അഷ്റഫ് ഹക്കീമിയാണ് മത്സരിക്കാൻ ഇല്ലാത്തത്. ഇരു താരങ്ങൾക്കും വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് കോച്ച് വിഷയത്തിൽ പ്രതികരിച്ചത്.
അതേസമയം നെയ്മറും മെസിയും സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. നീണ്ട ഒരു ഇടവേളക്ക് ശേഷമാകും അങ്ങനെയെങ്കിൽ നെയ്മർ മെസി എന്നിവർ പി.എസ്.ജിയിൽ ഒരുമിച്ച് കളിക്കുക. എന്നാൽ മെസി-എംബാപ്പെ-നെയ്മർ ത്രയം ഒരുമിച്ച് കളിക്കാൻ ഇനിയും സമയമെടുക്കും എന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങൾ.