ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിക്ക് വമ്പൻ തിരിച്ചടിയാണ് ലീഗ് വണ്ണിൽ റെന്നെസുമായുള്ള മത്സരത്തിൽ ഉണ്ടായത്.
പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള റെന്നെസ് നിലവിലെ ടേബിൾ ടോപ്പർമാരായ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്.
മെസിയും, നെയ്മറും, എംബാപ്പെയും മത്സരിക്കാനിറങ്ങിയ കളിയിൽ ഏറ്റുവാങ്ങേണ്ടി വന്ന ഈ പരാജയം വലിയ നിരാശയാണ് പി.എസ്.ജി ക്യാമ്പിൽ ഉണ്ടാക്കിയത്.മത്സരം 65 പിന്നിട്ടപ്പോൾ റെന്നെസ് താരം ഹമരി ട്രോറെ നേടിയ ഗോളിലാണ് പാരിസ് ക്ലബ്ബ് മത്സരത്തിൽ പരാജയപ്പെട്ടത്.
മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിട്ടും ഒരു ഘട്ടത്തിലും തിരിച്ചു വരുമെന്ന തോന്നൽ ആരാധകരിലെത്തിക്കാൻ പ്രശസ്തമായ പി.എസ്.ജിയുടെ മുന്നേറ്റ നിരക്ക് സാധിച്ചില്ല. മത്സരത്തിൽ ആകെ ഒരു ഓൺ ഗോൾ ടാർഗറ്റ് മാത്രമേ എടുക്കാൻ പി. എസ്.ജിക്കായുള്ളൂ.
കൂടാതെ മെസി നൽകിയ മികച്ച ഒരു അസിസ്റ്റ് എംബാപ്പെ നഷ്‌ടപ്പെടുത്തി കളയുകയും ചെയ്യും. ഇതോടെ സമൂഹ മാധ്യമങ്ങളിലടക്കം ഫ്രഞ്ച് താരത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
എംബാപ്പെ മെസിയുടെ കളി തടസപ്പെടുത്തുന്നെന്നും, എംബാപ്പെ ഒരു ‘ഫ്രോഡ്’ ആണെന്നുമൊക്കെയാണ് ആരാധകർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
Messi always plays with a team that is not at his level.
കൂടാതെ മെസി എംബാപ്പെക്ക് നൽകിയ പാസ് തന്റെ അമ്മൂമ്മ പോലും ഗോളാക്കുന്ന തരത്തിൽ എളുപ്പമുള്ളതായിരുന്നെന്നും അതാണ് എംബാപ്പെ നഷ്ടപ്പെടുത്തിയതെന്നും മറ്റൊരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.
Messi gives Mbappe this perfect pass and look at what the “perfect finisher” did 😭pic.twitter.com/Jo6X4dSSDx
മികച്ച താരങ്ങളും പരിശീലകനുമുണ്ടായിട്ടും 2018ന് ശേഷം റെന്നിസിനെതിരെ കളിക്കാൻ എംബാപ്പെക്ക് കഴിഞ്ഞിട്ടില്ല. മെസി, എംബാപ്പെ, നെയ്മർ എന്നിവർ ഒരു നീണ്ട ഇടവേളക്ക് ശേഷം ഒന്നിച്ചു കളിച്ച മത്സരത്തിൽ പക്ഷെ പി.എസ്.ജി മുന്നേറ്റനിരക്ക് ഒരു അവസരവും നൽകാതെയാണ് റെന്നിസ് പ്രതിരോധ നിര കളിച്ചത്.
അടുത്തതായി ഫ്രഞ്ച് കപ്പിൽ പയേസ് ഡി കാസലിനെയാണ് പി.എസ്.ജി നേരിടുന്നത്.