| Friday, 4th October 2024, 6:49 pm

എംബാപ്പെ കാരണം പണി കിട്ടിയത് ജൂഡിന്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ മികച്ച താരമാണ് കിലിയന്‍ എംബാപ്പെ. ഈ സീസണിലെ സമ്മര്‍ ട്രാന്‍ഫറില്‍ എംബാപ്പെ പി.എസ്.ജിയില്‍ നിന്ന് റയല്‍ മാഡ്രിഡില്‍ എത്തിയിരുന്നു. നിലവില്‍ എംബാപ്പെ, ബെല്ലിങ്ങ്ഹാം, വിനീഷ്യസ് ജൂനിയര്‍ എന്നിവരുടെ കൂട്ടുകെട്ടില്‍ റയല്‍ മാഡ്രിഡ് ഏറെ കരുത്തരാണ്.

കഴിഞ്ഞ സീസണില്‍ ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് ജൂഡ് ബെല്ലിങ്ഹാം. എന്നാല്‍ ഇത്തവണ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല. എംബാപ്പയുടെ വരവോടുകൂടി അദ്ദേഹം പിന്നിലേക്ക് പോയി എന്നാണ് പലരും വിലയിരുത്തുന്നത്. സ്പാനിഷ് മാധ്യമമായ എ.എസും ഇക്കാര്യത്തില്‍ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്.

സ്പാനിഷ് മാധ്യമത്തിന്റെ നിരീക്ഷണം

‘ബെല്ലിങ്ങ്ഹാമിന്റെ പ്രകടനം മോശമായി എന്നുള്ളത് വളരെ പ്രകടമായ ഒരു കാര്യമാണ്. ഇതുവരെ ഗോളുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് അസിസ്റ്റുകള്‍ മാത്രമാണ് ഉള്ളത്. ഏഴ് മത്സരങ്ങള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പക്ഷെ ഇതുവച്ച് താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം എംബാപ്പെ വന്നതുകൊണ്ട് തന്നെ ബെല്ലിങ്ഹാമിന്റെ റോള്‍ വ്യത്യസ്തമാണ്. പക്ഷേ ഒരു മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ ബെല്ലിങ്ഹാം ഇനിയും തന്റെ ബെസ്റ്റ് വേര്‍ഷന്‍ കണ്ടെത്തേണ്ടതുണ്ട്,’ സ്പാനിഷ് മാധ്യമം പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ പ്രകടനം

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ കപ്പ് ജേതാക്കളാകുമോ എന്നുള്ള കാര്യത്തില്‍ ആശങ്കയിലാണ് ആരാധകര്‍. ഈ സീസണില്‍ ഇതിനോടകം തന്നെ ഒരു തോല്‍വിയും മൂന്ന് സമനിലകളും റയല്‍ മാഡ്രിഡ് വഴങ്ങി കഴിഞ്ഞിട്ടുണ്ട്.

Content Highlight: Mbappe blamed Jude Bellingham’s lackluster performance at Real Madrid, Report

 

We use cookies to give you the best possible experience. Learn more