| Saturday, 16th July 2022, 6:20 pm

മെസിയും റോണാള്‍ഡോയുമൊക്കെ മാറി നില്‍ക്ക് ഇനി ഫുട്‌ബോള്‍ ലോകം ഇവന്‍ ഭരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

മോഡേണ്‍ ഡേ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡൊ എന്നിവര്‍. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരു കാലഘട്ടത്തില്‍ കളിച്ച ഏറ്റവും മികച്ച കളിക്കാരാണ് ഇരുവരും. എന്നാല്‍ രണ്ട് പേര്‍ക്കും പ്രായം ഒരു വെല്ലുവിളിയായി ഉയരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്നാലും ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.

ഫുട്‌ബോള്‍ ആരാധകരുടെ ഇടയില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വീഡിയോ ഗെയ്മാണ് ഫിഫ ഗെയിം. കഴിഞ്ഞ 15 വര്‍ഷമായി ഗെയ്മില്‍ ഏറ്റവും റേറ്റിങ്ങുള്ള താരങ്ങള്‍ മെസിയും റൊണാള്‍ഡോയുമായിരുന്നു.

എല്ലാ വര്‍ഷവും ഗെയ്മില്‍ പുതിയ അപ്‌ഡേഷനുകള്‍ നടത്താറുണ്ട്. അതില്‍ കളിക്കാരുടെ റേറ്റിങ് പോയിന്റുകളും മാറും. ഫിഫയുടെ 2023 അപ്‌ഡേറ്റഡ് വേര്‍ഷനില്‍ റൊണാള്‍ഡോയെയും മെസിയേയും മറ്റൊരു താരം മറികടന്നിട്ടുണ്ട്.

ഫ്രാന്‍സിന്റെ സൂപ്പര്‍താരമായ പി.എസ്.ജി. സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപെയാണ് മെസിയുടെയും റൊണാള്‍ഡോയുടെയും ആധിപത്യം അവസാനിപ്പിച്ചത്. ഫിഫ ഗെയ്മില്‍ ഇത്തവണ ഏറ്റവും റേറ്റിങ്ങുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് എംബാപ്പെയാണ്. 92 റേറ്റിങ് പോയിന്റാണ് എംബാപെ സ്വന്തമാക്കിയത്.

ഫൂട്ട്‌സോണ്‍ ഫിഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം വരെ ഏറ്റവും പോയിന്റുകളുണ്ടായിരുന്ന മെസിയുടെയും റോണോയുടേയും പോയിന്റുകള്‍ ഇതുവരെ ഫിഫ പുറത്തുവിട്ടിട്ടില്ല.

അതേസമയം മെസിയായിരുന്നു കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയത്. 93 പോയിന്റാണ് മെസി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. 92 പോയിന്റുമായി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു രണ്ടാം സ്ഥാനത്ത്. 91 പോയിന്റുകളുമായി റോണോയും എംബാപെയുമായിരുന്നു മൂന്നാം സ്ഥാനത്തുണ്ടായിരുന്നത്.

കഴിഞ്ഞ സീസണിലെ മോശം ഫോമാണ് മെസിയെ റേറ്റിങ്ങില്‍ പിന്നോട്ടടിച്ചത്.

Content Highlights: Mbappe becomes number one in fifa game defeating Messi and Ronaldo 

We use cookies to give you the best possible experience. Learn more