| Monday, 20th June 2022, 9:56 am

തനിക്ക് വേണ്ടി ആരും സംസാരിച്ചില്ല, ഫ്രാന്‍സ് ടീമില്‍ നിന്നും ഇറങ്ങിപോകാന്‍ തോന്നി: എംബാപെ

സ്പോര്‍ട്സ് ഡെസ്‌ക്

നിലവിലെ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ഫ്രാന്‍സിന്റെ യുവതാരമായ കിലിയന്‍ എംബാപെ. പി.എസ്.ജി. സ്‌ട്രൈക്കറായ താരം ചുരുങ്ങിയ കാലയളവില്‍ തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

തന്റെ കളിമികവ് പോലെതന്നെ വിവാദങ്ങളിലും എന്നും താരം നിറസാന്നിധ്യമാണ്. ഇപ്പോഴിതാ എംബാപെക്കെതിരെ വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റ്. എന്നാല്‍ അതിന് തക്ക മറുപടിയുമായി തന്നെ എംബാപെ രംഗത്ത് വന്നിട്ടുണ്ട്.

2021ല്‍ യുറോ കപ്പില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെയുള്ള റൗണ്ട് ഓഫ് 16 മത്സരം ഷൂട്ടൗട്ട് വരെ നീണ്ട് നിന്നിരുന്നു. ഷൂട്ടൗട്ടില്‍ താരത്തിന് ഗോള്‍ നേടാന്‍ സാധിക്കാതെ വന്നു. അതിന് ശേഷം ആരാധകരുടെ ഭാഗത്ത് നിന്നും മോശമായ പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ എംബാപെക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും വന്നിരുന്നു. എന്നാല്‍ അത് തടുക്കാന്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറായില്ലായിരുന്നു എന്ന് എംബാപെ പരാതിപെട്ടതായാണ് നോയല്‍ ലെ ഗ്രേറ്റ് പറയുന്നത്.

‘തന്റെ പെനാല്‍റ്റി നഷ്ടപ്പെട്ടതിന് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് ശേഷം ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ പ്രതിരോധിച്ചില്ലെന്ന് അദ്ദേഹം കരുതി’.

‘ഞങ്ങള്‍ എന്റെ ഓഫീസില്‍ വെച്ച് അഞ്ച് മിനിറ്റ് പരസ്പരം സംസാരിച്ചു. ഇനി ഫ്രഞ്ച് ടീമില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് എംബാപെ പറഞ്ഞു,’ ലെ ഗ്രേറ്റ് പറഞ്ഞു.

എന്നാല്‍ ഇതൊന്നുമല്ല കാര്യം പെനാല്‍ട്ടിയെ കുറിച്ചല്ല മറിച്ച് തനിക്കെതിരെ വന്ന വംശീയ അധിക്ഷേപത്തെ കുറിച്ചാണെന്നും എന്നാല്‍ ലെ ഗ്രേറ്റ് അത് മറന്നുവെന്നും എംബാപെ ട്വിറ്ററില്‍ കുറിച്ചു.

‘അതെ ഒടുവില്‍ ഞാന്‍ അയാളോട് (ലെ ഗ്രേറ്റ്) എല്ലാത്തിനും ഉപരിയായി അത് വംശീയതയുമായി ബന്ധപ്പെട്ടതാണെന്ന് വിശദീകരിച്ചു, അല്ലാതെ പെനാല്‍റ്റിയുമായി ബന്ധപ്പെട്ടതല്ല,’ എംബാപ്പെ പറഞ്ഞു.

‘എന്നാല്‍ അദ്ദേഹം അത് പരിഗണിച്ചിരുന്നില്ല. ഇതില്‍ റേസിസം ഇല്ലെന്നാണ് അദ്ദേഹം വിശ്വസിച്ചത്,’ എംബാപെ കൂട്ടിച്ചേര്‍ത്തു.

ഫുട്ബോളിലെ വംശീയത നിലവിലില്ല, അല്ലെങ്കില്‍ നിലനില്‍ക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതിന് ലെ ഗ്രേറ്റ് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ വിമര്‍ശനത്തിന് വിധേയമായിരുന്നു.

യൂറോയ്ക്ക് ശേഷം ചില ഫ്രഞ്ച് അന്താരാഷ്ട്ര കളിക്കാര്‍ക്കെതിരായ വംശീയ സന്ദേശങ്ങള്‍ അന്വേഷിക്കുന്നതായി പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി ഫിഫ ശനിയാഴ്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

ഈ റിപ്പോര്‍ട്ട് പ്രകാരം, താരങ്ങള്‍ക്കെതിരെ അധിക്ഷേപിക്കുന്നവരില്‍ 38 ശതമാനവും വംശീയ സ്വഭാവമുള്ളവരായിരുന്നു.

Content Highlights: Mbape slams French Football president Noel  La Graet

Latest Stories

We use cookies to give you the best possible experience. Learn more