| Monday, 28th April 2014, 11:40 pm

ഉയര്‍ന്ന ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞു; കരിമ്പ് ജ്യൂസ് കടയാണ് സ്വപ്‌നമെന്ന് എം.ബി.എ ബിരുദധാരികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ഛത്തീസ്ഗഡ്: കാശേറെ വാരിയെറിഞ്ഞ് ഉന്നത ബിരുദമെടുത്തിട്ടും പത്രാസിനൊത്ത നാലക്ക ശമ്പളമില്ലാതെ മെട്രോസിറ്റികളില്‍ അഭയം തേടുന്ന യുവതീ യുവാക്കളെ അമ്പരപ്പിക്കുകയാണ് ഛത്തീസ്ഗഡിലെ നാലു യുവാക്കള്‍. എം.ബി.എ ബിരുദധാരികളായ സന്ദീപ് ജെയ്ന്‍,വികാസ് ഖന്ന, അമിത് അഗര്‍വാള്‍ എന്നിവരാണ് പ്രൊഫഷണലിസം തലക്കു പിടിച്ച തലമുറയെ ഞെട്ടിച്ചിരിക്കുന്നത്.

ഇവര്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞത് വേറൊന്നിനുമല്ല തെരുവോരങ്ങളില്‍ ദാഹം തീര്‍ക്കാനെത്തുന്നവര്‍ക്കായി ഒരു കരിമ്പ് ജ്യൂസ് കട. അതുമാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകളേറെ സ്വന്തമാക്കി യുവത്വത്തിന്റെ നല്ലൊരു ഭാഗം കോര്‍പ്പറേറ്റുകളുടെ ഓഫിസുകളില്‍ കൂലിപ്പണിക്കാരേക്കാള്‍ തുച്ഛം ശമ്പളത്തിന് ടൈയും കെട്ടിയിറങ്ങുന്ന യുവതലമുറയ്ക്ക് ഇവര്‍ അത്ഭുതമാകുകയാണ്.

ഛത്തീസ്ഗഡിലെ ഭസ്‌കറിലെ നാലു പ്രഗല്‍ഭരായ എം.ബി.എ ബിരുദധാരികളാണ് ഇവര്‍. ഞങ്ങളുടെ ബിസിനസ് മാതൃക വളരെ ലളിതമാണ്. ഞങ്ങള്‍ക്ക് കരിമ്പ് ജ്യൂസിന്റെ ഗുണങ്ങളെല്ലാം അറിയാം.

“ഖന്ന വാല”  എന്ന് പേരിട്ടിരിക്കുന്ന ജ്യൂസ് കട രാജ്യമാകെ വ്യാപിപ്പിക്കണമെന്നാണ് തങ്ങളുടെ അഭിലാഷമെന്ന് ഈ ചെറുപ്പക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് കീഴില്‍ ജോലിയെടുക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തമായി ഒരു ചെറിയ  തൊഴിലെങ്കിലും കണ്ടെത്തുന്നതാണ് ജീവിതത്തില്‍ ചുവടുറപ്പിക്കാന്‍ നല്ലതെന്നാണ് ഈ യുവാക്കള്‍ തെളിയിക്കുന്നത്.

We use cookies to give you the best possible experience. Learn more