‘ഒരു കാര്യം വളരെ വ്യക്തമാണ്. മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഷൂ എന്‍ട്രി, കുട ചൂടല്‍, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേര്‍ന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യ നാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷ ധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക?
രക്ഷക പുരുഷ ഭാവത്തോടെ നാടിനെയും നാട്ടുകാരെയും അഭിസംബോധന ചെയ്യുന്നയാള്‍ക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത് !
മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ,” പി ഗീത ഫേസ്ബുക്കില്‍ എഴുതി.
രജനീകാന്ത് നായകനായെത്തിയ കാലാ സിനിമയിലെ ബിജിഎമ്മോടെയായിരുന്നു എം.ബി രാജേഷിന്റെ വീഡിയോ. മികച്ച പാര്‍ലമെന്റേറിയന്‍ ഇനി തൃത്താലയ്ക്ക് സ്വന്തമെന്ന് വീഡിയോയിലുണ്ട്. ഉറപ്പാണ് എല്‍.ഡി.എഫ്, ഉറപ്പാണ് എം.ബി രാജേഷ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനായ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തൃത്താലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാമിന്റെ മുന്നേറ്റത്തെ എം.ബി രാജേഷിലൂടെ തടയാനാകുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടൂന്നത്.