ബെമല്‍ അഴിമതിയെ ന്യായീകരിച്ചുള്ള സംഘപരിവാര്‍ വാദങ്ങള്‍ പൊളിച്ചടുക്കി എം.ബി രാജേഷ് വീണ്ടും
Kerala
ബെമല്‍ അഴിമതിയെ ന്യായീകരിച്ചുള്ള സംഘപരിവാര്‍ വാദങ്ങള്‍ പൊളിച്ചടുക്കി എം.ബി രാജേഷ് വീണ്ടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2017, 7:49 am

പാലക്കാട്: ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ചുള്ള സംഘപരിവാര്‍ വാദങ്ങളെ പൊളിച്ചടുക്കി എം.ബി രാജേഷ് എം.പി. കേന്ദ്രസര്‍ക്കാറിന്റെ കൊള്ളയെ ന്യായീകരിക്കാന്‍ സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വാദങ്ങള്‍ അക്കമിട്ടു നിരത്തിയാണ് എം.ബി രാജേഷ് അവയെ പൊളിക്കുന്നത്.

ബെമല്‍ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട കൊള്ള എം.ബി രാജേഷ് തന്നെയാണ് കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ തുറന്നുകാട്ടിയത്. അമ്പതിനായിരം കോടി രൂപയിലധികം വിപണി മൂല്യമുള്ള ബെമലിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില 518.44 കോടി രൂപ മാത്രമാണെന്നും ഇത് ഓഹരി വാങ്ങുന്ന കുത്തകകളെ സഹായിക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു എം.ബി രാജേഷ് തെളിവുസഹിതം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ഇതിനെതിരെ പലതരം ന്യായവാദങ്ങള്‍ ഉയര്‍ത്തി ഫേസ്ബുക്കില്‍ മോദി അനുകൂലികള്‍ രംഗത്തുവന്നിരുന്നു. ഈ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുകയാണ് എം.ബി രാജേഷ്. കൂടാതെ ബെമല്‍ ഓഹരി വില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി റിലയന്‍സിനെ സഹായിക്കാനാണെന്ന ആരോപണവും എം.ബി രാജേഷ് ഉയര്‍ത്തുന്നു.

“ഇപ്പോള്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിയുടമ റിലയന്‍സ് ആണ്. 9.47%. ഇപ്പോള്‍ സര്‍ക്കാരിന്റെ 26% കൂടി വില്‍ക്കുമ്പോള്‍ അത് സ്വന്തമാക്കാന്‍ പോകുന്നത് റിലയന്‍സ് ആണെന്ന് ഞാന്‍ പ്രവചിക്കുന്നു. അതോടെ ബെമലിന്റെ ഭീമമായ ആസ്തികള്‍ മാനേജ്മെന്റ് അധികാരം കൈവരുന്നതിലൂടെ റിലയന്‍സിന്റെ നിയന്ത്രണത്തിലാവും.” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


Must Read:പിണറായി വിജയന്‍ ദല്‍ഹിയില്‍ കാലുകുത്തുന്നത് ബി.ജെ.പി ഔദാര്യത്തില്‍; ആര്‍.എസ്.എസ് സമ്മതിച്ചാല്‍ കോടിയെരിയുടെ മുഖത്ത് ചെരുപ്പൂരിയടിക്കും; വിവാദ പ്രസ്താവനയുമായി ശോഭാസുരേന്ദ്രന്‍ രംഗത്ത്


വിവരാവകാശനിയമത്തിന്റെ വകുപ്പ് പ്രകാരം ബെമലിന്റെ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രാജ്യസുരക്ഷാകാരണങ്ങളാല്‍ കൊടുക്കില്ലെന്ന് അവിടത്തെ ജീവനക്കാര്‍ പറഞ്ഞെന്നും എന്നാല്‍ കമ്പനി മാനേജ്‌മെന്റ് തന്നെ ഇത് റിലയന്‍സിന് കൈമാറിയതായും അദ്ദേഹം ആരോപിക്കുന്നു.

കൊള്ളയെ ന്യായീകരിച്ചുള്ള സംഘിപരിവാര്‍ വാദങ്ങളെ എം.ബി രാജേഷ് പൊളിക്കുന്നത് ഇങ്ങനെയാണ്:

1. നെറ്റ് ക്യാരിയിങ്ങ് വാല്യൂ എന്നാല്‍ വിപണി വിലയല്ല എന്നത്രെ പ്രധാന കണ്ടുപിടിത്തം. അങ്ങിനെയാണെന്ന് ആരാ പറഞ്ഞത്? നെറ്റ് ക്യാരിയിങ്ങ് വാല്യൂ ഭൂമിയുടെയും മൊത്തം കമ്പനിയുടെയും കണക്കാക്കിയത് അണ്ടര്‍ വാല്യുവേഷന്‍ ആണ് എന്നും ഇത് വില്പനയുടെ ഘട്ടത്തില്‍ വാങ്ങുന്ന കുത്തകക്ക് കൊള്ളലാഭമുണ്ടാക്കി കൊടുക്കാനുമാണ് എന്നാണ് വിമര്‍ശനം.

2. എന്താണ് നെറ്റ് ക്യാരിയങ്ങ് വാല്യൂ? ബുക്ക് വാല്യുവും അതില്‍ നിന്ന് ഡിപ്രീസിയെഷന്‍ ഉണ്ടെങ്കില്‍ അത് കുറച്ചും അപ്രീസിയേഷന്‍ ഉണ്ടെങ്കില്‍ അത് കൂട്ടിയും കണക്കാക്കുന്നതല്ലേ നെറ്റ് ക്യാരിയിങ്ങ് വാല്യൂ?

3. ഫ്രീ ഹോള്‍ഡ് ഭൂമി വില കണക്കാക്കിയതില്‍ അപ്രീസിയേഷന്‍ എന്തേ കണക്കാക്കാഞ്ഞത്? ഭൂമിക്ക് ഡിപ്രീസിയേഷന്‍ അല്ലല്ലോ അപ്രീസിയേഷന്‍ അല്ലേ ഉണ്ടാവുക? അതോ സംഘി സാമ്പത്തികശാസ്ത്ര പ്രകാരം ഭൂമിക്ക് ഡിപ്രീസിയേഷന്‍ മാത്രമേ ഉണ്ടാവൂ എന്നുണ്ടോ?

4. സര്‍ക്കാരിനോടുള്ള ചോദ്യം ആസ്തികള്‍ എത്ര എന്നായിരുന്നു. എന്നുവച്ചാല്‍ ഇപ്പോഴത്തെ വിപണി വിലയനുസരിച്ചുള്ളത്. അല്ലാതെ നെറ്റ് ക്യാരിയിങ്ങ് വാല്യൂ എത്ര എന്നല്ല. മറുപടി നെറ്റ് ക്യാരിയിങ്ങ് വാല്യൂ ഇത്ര എന്ന പേരില്‍. ഭൂമിയുടെ കാര്യത്തില്‍ അപ്രീസിയേഷന്‍ കണക്കാക്കിയിട്ടുമില്ല. “അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴി” എന്ന മട്ടിലുള്ള മറുപടി.


Don”t Miss: യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു: സംവിധായന്‍ ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്


5. 26% ഓഹരി വിറ്റാല്‍ കമ്പനി മുഴുവന്‍ വിറ്റുതുലക്കലാവുമോ എന്നാണ് സ്വന്തം മന്ത്രിയുടെ മറുപടി വായിച്ചു മനസ്സിലാക്കുക പോലും ചെയ്യാത്ത മോദിഭക്തര്‍ എന്നെ പുച്ഛിക്കുന്നത്. With transfer of management control to strategic buyer എന്ന് മറുപടിയില്‍ മന്ത്രി പറയുന്നതിന്റെ അര്‍ത്ഥം ഈ പശുക്കിടാങ്ങള്‍ക്ക് ആരാണ് ഒന്നു വിശദീകരിച്ചു കൊടുക്കുക? ഞാന്‍ പോസ്റ്റ് ചെയ്ത മന്ത്രിയുടെ മറുപടി ഒന്നു വായിച്ചു നോക്കൂ സംഘികളേ, കയറെടുത്തു ചാടും മുമ്പ്. ഭൂമിയുടെ വിലയിലെ അപ്രീസിയേഷന്‍ കണക്കിലെടുക്കാത്ത ഓഹരി വില്‍പ്പന നയം അഴിമതിക്കുള്ള അനന്തസാധ്യതകള്‍ തുറന്നിടുക മാത്രമല്ല, അഴിമതിയെ നിയമ വിധേയമാക്കുക കൂടിയാണ്. സ്ഥിര ആസ്തികളുടെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തേണ്ടതില്ലെന്ന പൊതുമേഖലയിലെ അക്കൗണ്ടന്‍സി നയം ഇതിനുള്ള പഴുതാണ്. ആ നയം തിരുത്തുകയാണ് വേണ്ടത്.

6. “In-Principle ” അനുമതിയല്ലേ കൊടുത്തൂള്ളൂ, വിറ്റിട്ടില്ലല്ലോ എന്ന് വേറൊരു കൂട്ടം “ശുദ്ധഗതി സംഘികള്‍” ! അയ്യോ,പാവം……In-Principle അനുമതി വളര്‍ത്താനല്ല വില്‍ക്കാനാണ് എന്ന് ഈ പുല്ലുതീനികള്‍ക്ക് മനസ്സിലാവാഞ്ഞിട്ടോ അതോ അവസാന നിമിഷം വരെ ന്യായീകരിച്ച് പിടിച്ചു നില്‍ക്കാമെന്നു കരുതിയിട്ടോ എന്തോ? ഈ അനുമതി ക്യാബിനറ്റ് ആണ് നല്‍കിയതെന്നും എല്ലാ ഓഹരി വില്‍പനക്കും ഇത് വേണമെന്നും ധാന്യം ഭക്ഷിക്കുന്നവര്‍ക്കെല്ലാം മനസ്സിലാവും.

7. 50000 കോടി ബെമലിന് ആസ്തിയുണ്ടെന്നതിന് തെളിവുണ്ടോ എന്ന് ഉമ്മന്‍ചാണ്ടിയെപ്പോലൊരു ചോദ്യം. ബാംഗ്ലൂര്‍ നഗരത്തിലൂള്‍പ്പെടെ 4600 ഏക്കറിലധികം ഭൂമി, കെട്ടിടങ്ങള്‍, മെഷിനറി, കരുതല്‍ധനം, കമ്പനിയുടെ തുടര്‍ച്ചയായ ലാഭം, കേന്ദ്ര സര്‍ക്കാരിന് ഡിവിഡന്റ് ഇനങ്ങളിലൂടെയുള്ള സംഭാവന ഇതൊക്കെയാണ് കമ്പനിയുടെ മേന്മയുടെ തെളിവുകള്‍.

8.ഇപ്പോള്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിയുടമ റിലയന്‍സ് ആണ്. 9.47%. ഇപ്പോള്‍ സര്‍ക്കാരിന്റെ