കോഴിക്കോട്: റിപ്പബ്ലിക്ക് ടിവി ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് മറുപടിയുമായി സി.പി.ഐ.എം എംപി എംബി രാജേഷിന്റെ തുറന്ന കത്ത്. കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ സൈന്യത്തിനെതിരെ പ്രസംഗിച്ചു എന്ന വിഷയത്തെ മുന്‍നിര്‍ത്തി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ എംബി രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ അര്‍ണാബ് തുടര്‍ച്ചയായി സംസാരിക്കുന്നത് ചര്‍ച്ചയായിരുന്നു. ഇതിനെ കുറിച്ചുള്ളതാണ് രാജേഷിന്റെ കത്ത്.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അര്‍ണാബ് ഒരു സത്യം മാത്രമേ പറഞ്ഞുള്ളു. അത് രാജേഷിനേക്കാളും ഉയര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അര്‍ണാബ് പറഞതാണ് എന്ന് സൂചിപ്പിച്ചാണ് രാജേഷ് കത്ത് ആരംഭിക്കുന്നത്. അത് കാണിക്കുന്നത് അഹങ്കാരം, അസഹിഷ്ണുത, വിലകുറഞ്ഞ സംസ്‌ക്കാരത്തെയുമാണെന്ന് രാജേഷ് കുറ്റപ്പെടുത്തുന്നു.
താനൊരു വലിയ നേതാവല്ലെന്ന് സമ്മതിക്കുന്നു എന്നാല്‍ മറ്റ് അവതാരകരില്‍ നിന്ന് തനിക്ക് സത്യസന്ധവും മാന്യവും അറിവ് നിറഞ്ഞതും സംസ്‌ക്കാരം നിറഞ്ഞതമായുള്ള പെരുമാറ്റം ലഭിച്ചിട്ടുണ്ടെന്നും രാജേഷ് ചൂണ്ടിക്കാണിക്കുന്നു.
തനിക്ക് താങ്കളെ കുറിച്ച് തോന്നുന്നത് താങ്കള്‍ക്ക് വിഷയത്തെ കുറിച്ചുള്ള അജ്ഞത, വിശ്വാസ്യത, എന്തിനേറെ മാധ്യമ പ്രവര്‍ത്തകനു വേണ്ട ആത്മ വിശ്വാസം പോലുമില്ലെന്നാണ്. അത് കൊണ്ടാണ് താങ്കള്‍ പൊട്ടിത്തെറിക്കുകയും കുരക്കുകയും ചെയ്യുന്നതെന്നും രാജേഷ് അര്‍ണാബിനെ പരിഹസിച്ചു കൊണ്ട് കത്തില്‍ പറയുന്നു.
എംബി രാജേഷിനെ സംസാരിക്കുന്നതിനെ എതിര്‍ത്തതിനെതിരെയും അതേ സമയം അര്‍ണാബിന്റെ ചാനലില്‍ എംബി രാജേഷ് എന്തിന് പോയി എന്നര്‍ത്ഥത്തിലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുള്ള മറുപടികൂടിയാണിത്. രാജേഷിനെതിരെ കടന്നാക്രമണം നടത്തിയ അര്‍ണബിന്റെ അവതരണത്തിനെതിരെ കടുത്ത പ്രതിഷേധമയുര്‍ന്നിരുന്നു.
രാജേഷിനെ മറ്റൊരു വിഷയത്തിലെന്നു പറഞ്ഞ് ചര്‍ച്ചയ്‌ക്കെത്തിച്ച ശേഷം വിഷയം മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കഴിഞ്ഞ ദിവസം ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജേഷ് തുറന്ന കത്തുമായി രംഗത്തെത്തുന്നത്.
രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്