എം.ബി രാജേഷ് നിയമസഭാ സ്പീക്കര്‍
Kerala Legislative Assembly
എം.ബി രാജേഷ് നിയമസഭാ സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th May 2021, 10:06 am

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ സ്പീക്കറായി എല്‍.ഡി.എഫിന്റെ തൃത്താല എം.എല്‍.എ എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 40 നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷിന്റെ ജയം.

പി.സി വിഷ്ണുനാഥായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായാണ് രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

മുന്‍ എം.പിയായിരുന്ന രാജേഷ് ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃത്താലയില്‍ വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.

99 സീറ്റാണ് എല്‍.ഡി.എഫിനുള്ളത്. 41 സീറ്റാണ് യു.ഡി.എഫിനുള്ളത്.

തിങ്കളാഴ്ച എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. 136 എം.എല്‍.എമാരാണ് പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഭരണപക്ഷത്തെ തുടര്‍ച്ചയായി രണ്ടാം വട്ടവും പിണറായി വിജയന്‍ നയിക്കുമ്പോള്‍ പ്രതിപക്ഷ നിരയെ നയിക്കുന്നത് വി.ഡി സതീശനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: MB Rajesh Niyamasabha Speaker LDF UDF